HOME
DETAILS
MAL
കേന്ദ്രം കര്‍ഷകരെ അവഗണിക്കുന്നു: എഫ്.ആര്‍.എഫ്
backup
July 23 2016 | 21:07 PM
കല്‍പ്പറ്റ: ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്തിട്ടുള്ള ചെറിയ സംഖ്യകള്‍ക്കു പോലും ജപ്തി നടപടികള്‍ സര്‍ക്കാര്‍ സഹായത്തോടെ നടത്തുമ്പോഴും വന്‍കിട കമ്പനികള്‍ക്ക് വന്‍ സംഖ്യകള്‍ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണം. ജനപ്രതിനിധികള്‍ക്ക് കര്‍ഷകരുടെ കാര്യം നോക്കാന്‍ നേരമില്ലാത്ത അവസ്ഥയാണ്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ ചാക്കോ, ട്രഷറര്‍ ടി ഇബ്രാഹീം, ജോ. സെക്രട്ടറി എ.എന്‍ മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."