ഏകദിന ഹജ്ജ് പഠനക്യാംപ് ചൊവ്വാഴ്ച
തിരൂര്‍: ആനക്കയം സി.കെ അബ്ദുല്‍ബാരി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഏകദിന സമ്പൂര്‍ണ ഹജ്ജ് പഠനക്യാംപ് ചൊവ്വാഴ്ച നിറമരുതൂര്‍ പഞ്ചാമൂലയിലെ സിറ്റി പ്ലാസ ഓഡിറ്റോറിയത്തില്‍ രാവിലെ 8.30 മുതല്‍ അഞ്ച് വരെ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന ഹാജി.എ മരക്കാര്‍ ഫൈസി ഉദ്ഘാടനം ചെയ്യും. ശൈഖുന ഉസ്താദ് പറപ്പൂര്‍ ബാപ്പുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. സയ്യിദ് ഷാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങള്‍ നസ്വീഹത്ത് നല്‍കും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അബ്ദുല്‍ അസീസ് സുലൈമാന്‍ അല്‍ ഹര്‍ബീഷ് മദീന എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ' ഹജ്ജ് വേളയിലെ ആരോഗ്യം നാം ശ്രദ്ധിക്കേണ്ടത് ' എന്ന വിഷയത്തില്‍ കോട്ടക്കല്‍ സഹകരണ ആശുപത്രിയിലെ ഡോ: അബൂഫര്‍ഹാസ് അലി ക്ലാസെടുക്കും.
ഉസ്താദ് സി.കെ അബ്ദുല്‍ബാരി മുസ്‌ലിയാര്‍ ആനക്കയം വിഷയാവതരണം നടത്തും. വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള ഹജ്ജ് മദീന ഭാഗങ്ങള്‍ പൂര്‍ണമായും പ്രായോഗിക രീതിയില്‍ പ്രതിഫലിപ്പിക്കുന്ന അവതരണ രീതി, സര്‍ക്കാര്‍ മുഖേനയും അല്ലാതെയും മുമ്പ് ഹജ്ജിന് പോയവര്‍ക്കും ഇനി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരം, സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം, നിസ്‌കാരം, ഭക്ഷണ സൗകര്യം എന്നിവ ഹജ്ജ് ക്യാംപിന്റെ പ്രത്യേകതകളാണെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഹാജി. പി.കെ അബ്ദുല്‍ ഹമീദ് മൗലവി കാളാട്, കെ.എം ശാക്കിര്‍ ഫൈസി കാളാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്യാംപ് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446506070, 9497506070,9744096854.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."