HOME
DETAILS
MAL
ശുദ്ധജല ടാങ്കുകളുമായി പോവുകയായിരുന്ന ലോറിയിടിച്ച് വൈദ്യുതിക്കാല്‍ മുറിഞ്ഞുവീണു
backup
May 06 2017 | 23:05 PM
എടപ്പാള്‍: ശുദ്ധജല ടാങ്കുകളുമായി പോവുകയായിരുന്ന ലോറിയിടിച്ച് വൈദ്യുതിക്കാല്‍ മുറിഞ്ഞുവീണു. വന്‍ ദുരന്തം ഒഴിവായി.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ വട്ടംകുളം ചേകനൂര്‍ റോഡിലായിരുന്നു അപകടം.വട്ടംകുളം കവുപ്രയിലെ ഫാക്ടറിയില്‍നിന്നു ശുദ്ധജല ടാങ്കുകളുമായി പോവുകയായിരുന്ന ലോറിയുടെ മുകള്‍വശം വൈദ്യുതിക്കമ്പിയില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ കമ്പികള്‍ വലിഞ്ഞ് വൈദ്യുതിക്കാല്‍ മുറിഞ്ഞുവീണു. കമ്പികള്‍ ലോറിയിലേക്കും റോഡിലേക്കും പൊട്ടിവീണെങ്കിലും ഡ്രൈവറും ക്ലീനറും ഇറങ്ങിയോടി. പിറകിലെ വാഹനങ്ങളിലുണ്ടായിരുന്നവരും ഓടിരക്ഷപ്പെട്ടു. ഉടന്‍ വൈദ്യുതിബന്ധം നിലച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാത്രിയോടെ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി തകരാര്‍ പരിഹരിച്ചതിന് ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."