അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഉയരുന്നു
റിയാദ്: ഇറാന്- അമേരിക്ക സംഘര്‍ഷഭരിത സാഹചര്യത്തിലും എണ്ണക്കമ്പനിയായ സഊദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിനും പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഉയരുന്നു.
നിലവില്‍ ബ്രെന്റ് ക്രൂഡ് 1.52 ശതമാനം വര്‍ധിച്ച് 72.86 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എണ്ണയുല്പാദക കൂട്ടായ്മയായ ഒപെക്കിലെ രാജ്യങ്ങളുടെയും എണ്ണക്ക് 0.8 മുതല്‍ 1.6 ഡോളര്‍ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍ മീഡിയറ്റ് ക്രൂഡ് ഓയില്‍ (ഡബ്ലിയു.ടി.ഐ) 1.47 ശതമാനം വര്‍ധിച്ചു 62.93 ഡോളറിലാണ് വ്യാപാരം.
ഇറാനുമായുള്ള സംഘര്‍ഷത്ത തുടര്‍ന്നു ഇറാഖിലെ അമേരിക്കന്‍ ഓഫിസര്‍മാരെ ഒഴിപ്പിച്ചതോടെ എണ്ണവിപണി വീണ്ടും ഉയര്‍ന്നുവെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്രൂഡ് ഓയില്‍ സംഭരണം 5.4 ബാരലായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 800,000 ബാരല്‍ കുറവ് പ്രതീക്ഷിച്ച സ്ഥാനത്താണ് യത്രയും വര്‍ധന ഉണ്ടായിരിക്കുന്നതെന്ന് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷന്‍സ് (ഐ ഇ എ) റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."