HOME
DETAILS
MAL
ചികിത്സക്കിടയില്‍ വായില്‍ സ്‌ഫോടനം; യുവതി മരിച്ചു
backup
May 16 2019 | 22:05 PM
അലിഗഡ്: വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ച യുവതിയുടെ വായില്‍ സ്‌ഫോടനം. ഉത്തര്‍പ്രദേശിലെ അലിഗഡിലെ ജെ.എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെയായിരുന്നു സംഭവം.
വിഷം കഴിച്ചതിനെതുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടയില്‍ ഇവരുടെ വായില്‍ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. യുവതിയുടെ വായ തുറന്ന് കുഴല്‍ ഇറക്കുന്നതിനിടയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സള്‍ഫ്യൂരിക് ആസിഡാണ് യുവതി കുടിച്ചതെന്നും ഇത് പുറത്തുവരുന്നതിനിടയില്‍ ഓക്‌സിജനുമായി ചേര്‍ന്നതാണ് സ്‌ഫോടനത്തിന് ഇടയാക്കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിശദമായ പരിശോധനയ്ക്കുശേഷമേ സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂ എന്നും ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആശുപത്രി വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."