HOME
DETAILS

സഊദിയില്‍ മുപ്പത് സാങ്കേതിക തൊഴിലുകള്‍ക്ക് ഇഖാമ പുതുക്കാന്‍ ഇനി സര്‍ട്ടിഫിക്കറ്റ് വേണം

  
backup
May 17 2019 | 12:05 PM

gulf-news-saudi-iqama

ജിദ്ദ: സഊദിയില്‍ എന്‍ജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ട് 30 സാങ്കേതിക തൊഴിലുകള്‍ നിര്‍വഹിക്കുന്ന പ്രവാസികള്‍ക്ക് ഇനി ഇഖാമ പുതുക്കാന്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റു നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ജവാസാത്ത് ഡയറക്ടറേറ്റുമായി ബന്ധിപ്പിച്ചതായി സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് വിഭാഗം അറിയിച്ചു. ഈ തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായും ബന്ധിപ്പിച്ചിട്ടുണ്ട്. എന്‍ജിനീയര്‍മാരും സാങ്കേതിക ജോലിക്കാരും അടക്കമുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും സേവനങ്ങള്‍ എളുപ്പമാക്കാന്‍ ശ്രമിച്ചാണ് ബന്ധപ്പെട്ട വകുപ്പുകളെയും സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സിനെയും ബന്ധിപ്പിച്ചിരിക്കുന്നത്. എന്‍ജിനീയറിങ് പ്രൊഫഷന്‍ പ്രാക്ടീസ് നിയമവും നിയമാവലിയും നടപ്പാക്കുന്നതിനും ഇതുവഴി എന്‍ജിനീയറിങ് മേഖലയുടെ വികസനത്തിനും വ്യാജന്മാരില്‍ നിന്നും ഈ മേഖലക്ക് സംരക്ഷണം നല്‍കുന്നതിനും ഇതു വഴി സാധിക്കുമെന്ന് സഊദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് അറിയിച്ചു.
ഇലക്ട്രിക്കല്‍ ഡ്രാഫ്റ്റ്സ്മാന്‍, മെക്കാനിക്കല്‍ ഡ്രാഫ്റ്റ്സ്മാന്‍, ഇലക്ട്രിക്കല്‍ ഡിസൈന്‍ ഡ്രാഫ്റ്റ്സ്മാന്‍, പവര്‍പ്രാന്റ് ഇന്‍സ്റ്റലേഷന്‍
ടെക്നീഷ്യന്‍, പവര്‍സ്റ്റേഷന്‍ ഓപ്പറേഷന്‍സ്- മെയിന്റനന്‍സ് ടെക്നീഷ്യന്‍, സബ്സ്റ്റേഷന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷന്‍) ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ ലൈന്‍- ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ ഗ്രൗണ്ട് കേബിള്‍ ടെക്നീഷ്യന്‍, കസ്റ്റമര്‍ സര്‍വിസ് ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ എക്സ്റ്റേന്‍ഷന്‍ ടെക്നീഷ്യന്‍ തുടങ്ങിയ 30 പ്രൊഫഷനുകള്‍ പുതുക്കുന്നതിനു വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്.
അതേ സമയം പ്രഫഷന്‍ മാറ്റം എളുപ്പമായ സമയത്ത് നിരവധി പ്രവാസികള്‍ വിസിറ്റിംങ് വിസയും മറ്റും വേഗത്തില്‍ ലഭിക്കാനും പെട്ടെന്ന് സഊദിവത്ക്കരണം വരില്ലെന്ന ധാരണയിലും നിരവധി ഫന്നി പ്രൊഫഷനുകളിലേക്കായിരുന്നു ഇഖാമ മാറ്റിയത്. ഭൂരിപക്ഷം പേരും സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെയായിരുന്നു മാറിയത് എന്നതിനാല്‍ പുതിയ നിയമം ഇത്തരക്കാര്‍ക്ക് വലിയ തലവേദനയാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക് 

Kerala
  •  18 days ago
No Image

പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു

uae
  •  18 days ago
No Image

'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച്  സുപ്രീംകോടതി

National
  •  18 days ago
No Image

ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡി​ഗോ

National
  •  18 days ago
No Image

'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

National
  •  18 days ago
No Image

ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്

latest
  •  18 days ago
No Image

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി

latest
  •  18 days ago
No Image

നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍

Kerala
  •  18 days ago
No Image

വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്‍

Kerala
  •  18 days ago
No Image

പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം

oman
  •  18 days ago