പൊന്നാനിയില്‍ സദാചാര പോലിസ് ചമഞ്ഞ് 13 കാരനെ വിവസ്ത്രനാക്കി ക്രൂരമായി മര്‍ദിച്ചു
പൊന്നാനി:പൊന്നാനിയില്‍ പതിമൂന്നുകാരനോട് സദാചാര പോലിസിന്റെ കൊടും ക്രൂരത. രാത്രി പള്ളിയിലേക്ക് നിസ്കരിക്കാന്‍ പോയ 13 കാരനെ തന്ത്രപൂര്‍വം കൂട്ടിക്കൊണ്ടുപോയ സംഘം വിവസ്ത്രനാക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയും സംഘം മര്‍ദിച്ചു.
10 ദിവസം മുന്‍പാണ് പരാതിക്കാസ്പദമായ സംഭവം. ലൈംഗിക പീഡനത്തിനായി തന്റെ മകനെ ഒരു സംഘം തന്ത്രപരമായി വീട്ടിലെത്തിച്ച് പിന്നീട് വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നുവെന്ന് പിതാവ് നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് രാത്രി 2 മണിക്കാണ് 13 കാരനെ മോചിപ്പിച്ചത്.
കുട്ടിയുടെ പിതാവിനെയും സംഘം ഭീഷണിപ്പെടുത്തി. ഇതിനാലാണ് പരാതിപ്പെടാന്‍ വൈകിയത്. പരാതിപ്പെട്ടാല്‍ കുട്ടിയുടെ നഗ്ന ഫോട്ടോ പരസ്യപ്പെടുത്തുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയെന്ന് പിതാവ് നല്കിയ പരാതിയില്‍ പറയുന്നു.
പൊന്നാനി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ് മര്‍ദനമേറ്റ കുട്ടി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൊഴിയെടുത്തിട്ടുണ്ട്. പൊന്നാനി ബസ്സ്റ്റാന്‍ഡ് പരിസരത്താണ് മര്‍ദനമേറ്റ കുട്ടിയുടെ വീട്. എന്നാല്‍ വീട്ടില്‍ വസ്ത്രമെടുക്കാതെ നഗ്നരായി നിന്ന സംഘത്തെ കണ്ടപ്പോള്‍ പിടികൂടുക മാത്രമാണ് ചെയ്തതെന്നും കൂട്ടത്തിലുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ഇത് അന്വേഷിക്കുക മാത്രമാണ് ഉണ്ടായതെന്നും ആരോപണ വിധേയര്‍ പ്രതികരിച്ചു.
13 കാരനെതിരേ ഇതിന്റെ പേരില്‍ പൊലിസില്‍ ഇവര്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇരു വിഭാഗത്തിന്റെയും പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സദാചാര പൊലിസ് അക്രമമാണ് നടന്നതെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."