HOME
DETAILS

ഉംറ തീർത്ഥാടനം പുനഃരാരംഭിക്കാൻ ഇനി മൂന്ന് നാൾ: മത്വാഫ് ത്വവാഫ് കർമത്തിനായി മാത്രം

  
backup
October 01 2020 | 09:10 AM

plans-to-ensure-safety-of-umrah-pilgrims-discussed-2020

    മക്ക: വിശുദ്ധ ഉംറ കർമ്മം ഞായറാഴ്ച്ച പുനഃരാരംഭിക്കാനിരിക്കെ ആരോഗ്യ, സുരക്ഷ മുൻകരുതൽ വിലയിരുത്തി അധികൃതർ. ഇരു ഹറം കാര്യാലയ വകുപ്പിന്റെ നേതൃത്വത്തിലാണ് മക്കയിൽ യോഗം ചേർന്ന് സ്ഥിഗതികൾ വിലയിരുത്തിയത്. ഇരു ഹറാം കാര്യാലയ വകുപ്പ് പ്ലാനിങ് ആൻഡ് ഡെവലപിങ് അണ്ടർ സിക്രട്ടറി നായിഫ് അൽ മത്റഫിയുടെ മേൽനോട്ടത്തിൽ നടന്ന യോഗത്തിൽ കൊവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടനം സുഖമമായി നടപ്പിലാക്കുന്നതിൽ കൊവിഡ് പ്രോട്ടോകോൾ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയായി. അതേസമയം, ഉംറ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യത്തിനായി മത്വാഫ് ത്വവാഫ് കർമം നിർവഹിക്കുന്നവർക്കു മാത്രമായി നീക്കിവെക്കാൻ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശിച്ചു.

   വിർച്വൽ മാർഗ്ഗത്തിൽ ഉംറ തീർത്ഥാടനം ഒരുക്കിയാണ് ഒരുക്കങ്ങളും ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തിയത്. ഹറംകാര്യ വകുപ്പ് മേധാവിയും ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറിമാരും ഹറംകാര്യ വകുപ്പിനു കീഴിലെ വിവിധ ഏജൻസി മേധാവികളും പങ്കെടുത്ത ചടങ്ങിൽ തീർഥാടകർ ഹറമിൽ പ്രവേശിക്കുന്നതും ഉംറ കർമം നിർവഹിക്കുന്നതും ഹറമിൽ നിന്ന് പുറത്തു പോകുന്നതും ഹറമിൽ സേവനമനുഷ്ഠിക്കുന്ന ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവരുടെ പങ്കാളിത്തത്തോടെ വിർച്വൽ രീതിയിൽ പരീക്ഷിച്ചാണ് വിലയിരുത്തിയത്.

    മത്വാഫിൽ നിന്നും കാര്പെറ്റുകൾ നീക്കം ചെയ്യുകയും സംസം ബോട്ടിലുകൾ അണുവിമുക്തമാക്കി തീർഥാടകർക്കിടയിൽ വിതരണം ചെയ്യുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. പ്രവേശനത്തിനും പുറത്ത് പോകുന്നതിനും ആൾക്കൂട്ട നിയന്ത്രണത്തിനും വിവിധ വകുപ്പുകളുമായി സഹകരിച്ച് മാസ്റ്റർ പ്ലാനുകൾ ആവിഷ്‌കരിച്ചിട്ടുണ്ട്. മക്കയിൽ തങ്ങാൻ ആഗ്രഹിക്കുന്ന തീർഥാടകരെ സ്വീകരിക്കുന്ന ഹോട്ടലുകളിൽ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ടൂറിസം മന്ത്രാലയവും സംയുക്തമായാണ് ഉറപ്പ് വരുത്തുക.

     രോഗബാധ സംശയിക്കുന്നവരെ മാറ്റുന്നതിനായി മാറ്റുന്നതിന് എല്ലാ ഹോട്ടലുകളിലും പത്തിൽ കുറയാത്ത ഐസൊലേഷൻ മുറികൾ പ്രത്യേകം നീക്കിവെച്ചിട്ടുണ്ടെന്ന്. നാലാം തിയ്യതി ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽപ്രതിദിനം ആറായിരം പേർക്കാണ് അനുമതി നൽകുക.ഇത് തന്നെ അഞ്ഞൂറ് പേരടങ്ങുന്ന സംഘങ്ങളാക്കി തിരിച്ചായിരിക്കും അനുവാദം നൽകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  11 hours ago