കണ്ണമ്പത്ത് സ്‌കൂളിലെ ഇലക്ട്രോണിക് വോട്ടിങ് ശ്രദ്ധേയമായി
വടകര: നാല് ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. പരിശോധന പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥികളെയും അവരുടെ ചിഹ്നവും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. രണ്ട് ദിവസം കൊണ്ട് ആവേശഭരിതരായി വിദ്യാര്‍ത്ഥികള്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ അന്തരീക്ഷം പൊതു തിരഞ്ഞെടുപ്പിന് സമാനമായ ആവേശത്തിലേക്കുയര്‍ന്നു. തിരുവള്ളൂര്‍ കണ്ണമ്പത്ത് സ്‌കൂളിലെ വോട്ടിംഗ് സ്‌ക്രീനില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും അവരുടെ തെരെഞ്ഞെടുപ്പ് ചിഹ്നവും തെളിഞ്ഞതോടെ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു.
വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ ബീപ്പ് ശബ്ദവും കൈവിരലുകളില്‍ മഷി അടയാളവും സാധാരണ നടക്കുന്ന വോട്ടെടുപ്പുകളുടെ അനുഭൂതിയും ആവേശവും കുട്ടികളില്‍ ഉണ്ടാക്കി. ചില കുട്ടികള്‍ക്ക് ഓപ്പണ്‍ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനവും ഒരുക്കി. ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ ചിഹ്നങ്ങള്‍ക്കും നേരെ ലാപ് ടോപ്പിലൂടെയാണ് വോട്ട് രേഖപ്പെടുത്തിയത്. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ ജയദേവ്, കണ്‍ട്രോളര്‍ ഷംനാദ്, പ്രിസൈഡിംഗ് ഓഫീസര്‍ ഫായിസ്, വിവിധ പോളിംഗ് ഏജന്റുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൂടുതല്‍ വോട്ട് നേടിയ ദേവാംഗിനെ സ്‌കൂള്‍ ലീഡറായും സനയ സി യെ സ്പീക്കറായും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."