9.5 മാസംകൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കി അഫ്‌ലഹ്
പാണക്കാട്: 9.5 മാസംകൊണ്ടു ഖുര്‍ആന്‍ മനഃപാഠമാക്കി കോഡൂര്‍ സ്വദേശി മുഹമ്മദ് അഫ്‌ലഹ്. പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌ട്രൈറ്റ്പാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥിയായ അഫ്‌ലഹ്, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍നിന്നു സൂറത്തുല്‍ ഫാത്തിഹ ചൊല്ലിയാണ് പഠനം തുടങ്ങിയിരുന്നത്.
9.5 മാസത്തിനു ശേഷം തന്റെ ഖത്മുല്‍ ഖുര്‍ആന്‍ പഠനം തങ്ങള്‍ക്കുതന്നെ ചൊല്ലിക്കൊടുത്ത് പഠനം അവസാനിപ്പിക്കുകയും ചെയ്തു. ന്യൂറോ ലിംഗിസ്റ്റിക് പ്രോഗ്രാംപോലുള്ള മനഃശാസ്ത്ര രീതികളും പദ്ധതികളും നടപ്പിലാക്കി വിദ്യാര്‍ഥികള്‍ക്കു പേഴ്‌സണല്‍ കൗണ്‍സിലിങ്, ലേണിങ് മോട്ടിവേഷന്‍, മെഡിറ്റേഷന്‍ തെറാപ്പി തുടങ്ങിയവ നല്‍കി വ്യത്യസ്ത രീതിയിലൂടെയാണ് സ്‌ട്രൈറ്റ്പാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആനിന്റെ പഠനരീതി.
കൊയിലാണ്ടി കൊല്ലം സ്വദേശിയും സ്‌ട്രൈറ്റ്പാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആനിലെ അക്കാദമിക് തലവനുമായ ഹാഫിള് മുഹമ്മദ് അസ്‌ലമിന്റെ ശിക്ഷണത്തിലായിരുന്നു പഠനം. പി.ഡബ്ലിയു.ഡി എന്‍ജിനിയറായ പാലോളി അബൂബക്കര്‍-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്. അഫ്‌ലഹിനെ സ്ഥാപനപ്രതിനിധികള്‍ അഭിനന്ദിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഹാരിസ് ഹുദവി മടപ്പള്ളി, ലേണിങ് ഓഫിസര്‍ ആസിഫ് ദാരിമി പുളിക്കല്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. മനോഹര്‍, ഓപറേഷന്‍ ഓഫിസര്‍ റഊഫ് മോങ്ങം, റാഷിദ് കിഴിശ്ശേരി, ഹാഫിള് അസ്‌ലം കൊയിലാണ്ടി, ഹാഫിള് സ്വാലിദ് നദ്‌വി വെളിയങ്കോട്, റിച്ചാര്‍ഡ് ലൗറിന്‍ ലണ്ടന്‍, സ്വദഖത്തുള്ള ഹസനി, അലി ഹസന്‍ ഹുദവി അമ്പലക്കണ്ടി, റിഷാദ് ഹുദവി വെങ്ങാട്, ഇസ്മാഈല്‍ വാഫി, ശഫീര്‍ വയനാട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."