കുമാരസാമിയുടെ പരാമര്‍ശം ഗൗരവത്തിലെടുക്കേണ്ടെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
കലബുറഗി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുഖ്യമന്ത്രിയാകേണ്ടതായിരുന്നുവെന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമിയുടെ പരാമര്‍ശത്തിനെതിരേ അദ്ദേഹം രംഗത്തെത്തി. കുമാരസാമിയുടെ പരാമര്‍ശം ഗൗരവത്തില്‍ കാണേണ്ടതില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനെ ഗൗരവത്തില്‍ കാണേണ്ടതില്ല-ഖാര്‍ഗെ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കുമാരസാമി ഖാര്‍ഗെയെ സംബന്ധിച്ച പരാമര്‍ശം നടത്തിയത്.
എത്രയോ നേരത്തെ മുഖ്യമന്ത്രി പദത്തില്‍ എത്തേണ്ട നേതാവായിരുന്നു ഖാര്‍ഗെയെന്നും എന്നാല്‍ അതിനുള്ള സാഹചര്യം അദ്ദേഹത്തിന് ഒത്തുവരാതിരുന്നത് അനീതിയാണെന്നും കുമാരസാമി പറഞ്ഞു.
വേണ്ടരീതിയില്‍ അദ്ദേഹം അംഗീകരിക്കപ്പെട്ടില്ലെന്ന് താന്‍ ഇപ്പോഴും കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഈ പരാമര്‍ശത്തെ ബി.ജെ.പി നേതാക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. ബി.ജെ.പി എം.പി നവീന്‍ കട്ടീല്‍, അനന്ത്കുമാര്‍ ഹെഗ്ഡെ, പ്രജ്ഞാ സിങ് താക്കൂര്‍ എന്നിവര്‍ക്ക് പുറമെ പ്രധാനമന്ത്രി മോദിയും അമിത്ഷായും ഈ പരാമര്‍ശത്തെ വന്‍പ്രാധാന്യത്തോടെയാണ് ഏറ്റെടുത്തത്.
കട്ടിലിനെ പോലുളള നേതാക്കള്‍ക്ക് അറിയില്ല, ഇത്തരം പരാമര്‍ശങ്ങള്‍ എത്രമാത്രം പ്രകോപനപരമാണെന്നത്. മോദിയും അമിത്ഷായും ഇതിനെ പിന്തുണക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മല്ലികാര്‍ജുര്‍ ഖാര്‍ഗെ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."