പടിഞ്ഞാറെക്കര ബീച്ചില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
പുറത്തൂര്‍: പടിഞ്ഞാറെക്കര ബീച്ചില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ദിവസം കൂട്ടായി സ്വദേശി ഇഷാര്‍(20) കടലില്‍ കുളിക്കാനിറങ്ങി മരണപ്പെട്ടിരുന്നു. വിശേഷ ദിവസങ്ങളിലെ തിരക്കു നിയന്ത്രിക്കാനാവിശ്യമായ സംവിധാനങ്ങളോ സെക്യൂരിറ്റി ഗാര്‍ഡുകളോ നിലവില്‍ ബീച്ചില്‍ ഇല്ലാത്തതും അപകടത്തിന്റെ വ്യാപ്ത്തി വര്‍ധിപ്പിക്കുന്നു. നിലവില്‍ അപകടം നടന്നാല്‍ കൊച്ചിയില്‍ നിന്നോ ബേപ്പൂരില്‍ നിന്നോ കോസ്റ്റ്ഗാര്‍ഡും അനുബന്ധ ഉപകരണങ്ങള്‍ എത്തേണ്ടതുണ്ട്. ഈ സമയത്തിനുള്ളില്‍ കാണാതായ വ്യക്തിക്ക് മരണം സംഭവിക്കുന്നു. പെട്ടെന്ന് ആശ്രയിക്കാവുന്ന ഫയര്‍ഫോഴ്‌സിനും പരിമിതികള്‍ ഏറെയാണ്. മത്സ്യത്തൊഴിലാളികളും പ്രദേശവാസികളുമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങുന്നത്. ഡി.ടി.പി.സിയുടെ കീഴിലുള്ള ബീച്ചില്‍ രണ്ട് ലൈഫ്ഗാര്‍ഡുകളാണ് ആകെയുള്ളത്. വിശേഷ ദിവസങ്ങളിലെ മാത്രം തിരക്കു മുന്‍നിര്‍ത്തി ലൈഫ്ഗാര്‍ഡിനെ നിയമിക്കാന്‍ കഴിയില്ലെന്നാണ് ഡി.ടി.പി.സി യുടെ വാദം.
6.30 വരെയാണ് ബീച്ചിലേക്കുള്ള സന്ദര്‍ഷക സമയമെങ്കിലും സുരക്ഷാ ഉദ്യേഗസ്ഥരെ അവഗണിച്ചും കടലിലിറങ്ങുന്നത് അപകടത്തിനിടയാക്കുന്നു. കടല്‍ക്ഷോപം നടക്കന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ കടലിലിറങ്ങരുതെന്നു കര്‍ശന നിര്‍ദേശം സന്ദര്‍ഷകര്‍ പാലിക്കുന്നില്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസമുണ്ടായ ദാരുണ സംഭവം. ടൂറിസം ബീച്ച് പരധിയില്‍ പെടുന്ന കടലില്‍ തന്നെ ഏതാനും മീറ്ററുകള്‍ക്കുള്ളില്‍ ഉപ്പിനെ അതിജീവിക്കാന്‍ കഴിയാവുന്ന സുരക്ഷാവലയം തീര്‍ക്കുകയാണെങ്കില്‍ കുളിക്കാനിറങ്ങുന്നതുകൊണ്ടുള്ള അപകടം ഒരു പരിധി വരെ കുറക്കാനാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പെടുന്നതും നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം ബോട്ട് മറിഞ്ഞ് മത്സ്യബന്ധന ഉപകരണങ്ങളും മറ്റും കടലില്‍ ഒലിച്ചുപോയിരുന്നു. ഏകദേശം ഒരു കോടി രൂപ നഷ്ടം കണക്കാക്കുന്ന അപകടത്തില്‍ തൊഴിലാളികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കടലില്‍ രൂപപ്പെടുന്ന മണ്‍കൂനകളില്‍ തട്ടിയാണ് മിക്ക ബോട്ടുകളും അപകടത്തില്‍പെടുന്നത്. വര്‍ഷത്തിലൊരിക്കലെങ്കിലും മണ്ണെടുക്കുകയോ കുഴിനികത്താനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യണം. നിലവിലുള്ള പുലിമുട്ടിന്റെ വടക്കു ഭാഗത്ത് മറ്റൊരു പുലിമുട്ട് നിര്‍മിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."