HOME
DETAILS

ന്യൂനപക്ഷ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

  
backup
October 02 2020 | 05:10 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86


കോഴിക്കോട്: നാരായണഗുരുവിന്റെ പേരില്‍ സംസ്ഥാനത്തിന്റെ ആദ്യ ഓപ്പണ്‍ സര്‍വകലാശാല ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ആശങ്കകള്‍ ഇനിയും ബാക്കി. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഉന്നത പഠനമേഖലയില്‍ സംശയങ്ങള്‍ അവശേഷിപ്പിച്ചാണ് മലബാറിനെ അവഗണിച്ച് സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ കൊല്ലത്ത് തുടക്കമിടുന്നത്.
റഗുലര്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ സംവിധാനമൊരുക്കാത്തതിന്റെ പേരില്‍ രണ്ടാം തരം പൗരന്‍മാരായി മാറ്റി നിര്‍ത്തപ്പെടുകയും സര്‍വകലാശാലകളുടെ വിദൂര വിഭാഗത്തില്‍ പഠിക്കുകയും ചെയ്യുന്ന പതിനായിരങ്ങളാണ് കേരളത്തിലുള്ളത്.
ജോലിയോടൊപ്പം പഠനമാഗ്രഹിക്കുന്നവരും റഗുലറിന് സമാന്തരമായി കോഴ്‌സ് ചെയ്യുന്നവരും റഗുലര്‍ പഠനത്തിന് താല്‍പര്യമില്ലെങ്കിലും തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ മെച്ചപ്പെടുത്താനാഗ്രഹിക്കുന്നവരുമാണ് വിദൂര വിദ്യാഭ്യാസ മേഖലയില്‍ സാധാരണഗതിയില്‍ ഉപരിപഠനം നടത്തി വരാറുള്ളത്. റഗുലര്‍ വിദ്യാര്‍ഥികളെപ്പോലെ കഴിവും പ്രാപ്തിയും ഉള്ളവരും എന്നാല്‍ സാഹചര്യങ്ങള്‍ മൂലം കോളജ് പഠനത്തിന് പോകാന്‍ കഴിയാത്തവരുമുള്‍പ്പെടെയുള്ള ഇത്തരക്കാര്‍ അധ്വാനിച്ച് പഠിച്ചാല്‍ തന്നെ സര്‍വകലാശാലകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ മൂല്യം രണ്ടാം കിടയായിട്ടാണ് പരിഗണിക്കാറ്. ജോലി നേടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിദൂര പഠനത്തിന് റഗുലറിന്റെ തുല്യത പറയുന്നുണ്ടെങ്കിലും പ്രയോഗത്തിലുണ്ടാവാറില്ല.കേരളത്തിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റുകളും കേരളത്തിലും പുറത്തുള്ളതുമായ എല്ലാ യൂനിവേഴ്‌സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അംഗീകരിക്കുന്നില്ലെന്ന യാഥാര്‍ഥ്യം ഇപ്പോഴും നിലനില്‍ക്കയാണ്.
നിലവില്‍ സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം അടച്ചു പൂട്ടുകയും എല്ലാം ഓപ്പണ്‍ സര്‍വകലാശാലയ്ക്കു കീഴില്‍ വരികയും ചെയ്യുമ്പോള്‍ കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ജോലി തേടിപ്പോകുന്നവര്‍ റഗുലര്‍, വിദൂര വിഭജനത്തിന്റെ പേരില്‍ ഏറെ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.
കേരളത്തില്‍ വിവിധ മതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പഠിക്കുന്ന പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ തങ്ങളുടെ ആത്മീയ പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസം നേടുന്നുണ്ട്. ഇതിനായി പലരും സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ വകുപ്പിനെയാണ് ആശ്രയിക്കുന്നത്.
റഗുലര്‍ വിദ്യാലയങ്ങളില്‍ പഠിക്കാന്‍ വേണ്ട എല്ലാ യോഗ്യതകളും ഉള്ള നിരവധി പേരാണ് ഇത്തരത്തില്‍ പഠനം തുടരുന്നത്. വിദൂരവിദ്യാസ വിഭാഗം നിര്‍ത്തലാവുന്നതോടെ ഓപ്പണ്‍ സര്‍വകലാശാലയ്ക്കു കീഴിലേക്ക് ഇവര്‍ മാറേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളും രജിസ്‌ട്രേഷന്‍ സംബന്ധമായ കാര്യങ്ങളുമെല്ലാം എന്തൊക്കെയാണെന്ന ആശങ്കയും വിദ്യാര്‍ഥികളില്‍ നിലനില്‍ക്കയാണ്.
കേരളത്തില്‍ വടക്കന്‍ ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അപര്യാപ്തതകള്‍ ശോചനീയമായി തുടരുന്ന അവസ്ഥയാണുള്ളത്. ഇത്തരമൊരവസ്ഥയില്‍ കേരളത്തിന് ഒരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് മലബാര്‍ മേഖലയിലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
വിവിധ വിദ്യാര്‍ഥി സംഘടനകളും വിദ്യാഭ്യാസ രംഗത്തുള്ളവരും ആവശ്യപ്പെട്ടിട്ടും ഓപ്പണ്‍ സര്‍വകലാശാലയുടെ ആസ്ഥാനം മലബാറിന് നല്‍കാതിരുന്നത് കടുത്ത പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. ആസ്ഥാനം മലബാര്‍ മേഖലയില്‍ തന്നെയായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ടി ജലീലിന്റെ വാക്കുകളും ഇപ്പോള്‍ വൃഥാവിലായിരിക്കയാണ്. സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിലൂടെ ഇതര സംസ്ഥാന വിദ്യാഭ്യാസ ലോബികളുടെ താല്‍പര്യത്തിനനുസരിച്ച് മലയാളി വിദ്യാര്‍ഥികളെ അവരുടെ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനു സഹായകമാവുമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കൊല്ലത്തെ കുരീപ്പുഴയില്‍ ആരംഭിക്കുന്ന ഓപ്പണ്‍സര്‍വകലാശാല മറ്റൊരു ഈജിയന്‍ തൊഴുത്തായി മാറുമോ എന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago