സ്മൈല്‍ റസിഡന്‍ഷ്യല്‍ ക്യാംപിന് അപേക്ഷിക്കാം
കൊല്ലം: അസാപ്പിന്റെ (അഡീഷണല്‍ അക്വിസിഷന്‍ പ്രോഗ്രാം) സ്കില്‍ മെന്റര്‍ഷിപ്പ് ഫോര്‍ ഇന്നൊവേറ്റീവ് ലൈഫ് എക്സ്പീരിയന്‍സ്(സ്മൈല്‍) റസിഡന്‍ഷ്യല്‍ ക്യാംപ് 15 മുതല്‍ 17 വരെ നടക്കും. നീണ്ടകര ശ്രേയസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന സൗജന്യ ക്യാംപില്‍ ഇക്കൊല്ലം പത്താം ക്ലാസ് പരീക്ഷ എഴുതിയ ഗവണ്മെന്റ്, എയ്ഡഡ് സ്കൂളുകളിലെ റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കരിയര്‍ കൗണ്‍സിലര്‍മാര്‍, സംരംഭകര്‍ തുടങ്ങിവര്‍ പങ്കെടുക്കും. 40 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം.
ക്യാംപിലേക്കുള്ള തെരഞ്ഞെടുപ്പ് 11ന് രാവിലെ 10ന് മങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ അസാപ് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നടക്കും. അപേക്ഷാ ഫോറം ംംം.മമെുസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി പരീക്ഷയുടെ അസല്‍ ഹാള്‍ടിക്കറ്റുമായി രാവിലെ ഒന്‍പതിന് പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. വിശദ വിവരങ്ങള്‍ 8547327525 എന്ന നമ്പരില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."