എയര്‍ഇന്ത്യ കരിപ്പൂര്‍- ജിദ്ദ ജംബോ സര്‍വിസ് പുനരാരംഭിക്കുന്നു
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് എയര്‍ഇന്ത്യയുടെ ബോയിങ് 747 ജംബോ വിമാനം വീണ്ടും സര്വിസിനെത്തുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാലുടന്‍ സര്‍വിസ് പ്രഖ്യാപനമുണ്ടാകും. ജിദ്ദയിലേക്കുള്ള വിമാന സര്‍വിസുകള്‍ വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പ്പെടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. മെയ് മൂന്നിന് സര്‍വിസ് ആരംഭിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളാല്‍ നടന്നില്ല.
എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ഇന്ത്യയും സംയുക്തമായി തയാറാക്കി ഡി.ജി.സി.എക്ക് കൈമാറിയ പഠന റിപ്പോര്‍ട്ടിലാണ് നിലവില്‍ അനുകൂലമായ നടപടികളുണ്ടായത്. കോഡ് ഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ബി 747-400, ബി 777-300 ഇ.ആര്, ബി 777-200 എല്‍.ആര്, ബി 787-8 ഡ്രീംലൈനര്‍ എന്നീ വിമാനങ്ങളുടെ റിപ്പോര്‍ട്ടാണ് നല്‍കിയത്. എയര്‍ഇന്ത്യ അധികൃതര്‍ കരിപ്പൂരിലെത്തി സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സാധ്യതാ പഠന റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ സര്‍വിസുകളും അനിശ്ചിതത്വത്തിലായി. എന്നാല്‍ ജംബോ സര്വിസിനടക്കം കരിപ്പൂര്‍ പ്രാപ്തമാണെന്നാണ് പുതിയ വിലയിരുത്തല്‍. ജിദ്ദ സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയര്‍ഇന്ത്യ സംഘം വീണ്ടും കരിപ്പൂരിലെത്തും. 2015ല്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തലാക്കിയ ജംബോ സര്‍വിസുകള്‍ക്കാണ് വീണ്ടും തുടക്കം കുറിക്കാനിരിക്കുന്നത്.നാനൂറിലധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ബോയിങ് 747 ജംബോ വിമാനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."