കീഴൂര്‍ യാക്കൂബ് വധം: വിധി 22 ലേക്ക് മാറ്റി
കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകനായ കണ്ണൂര്‍ കീഴൂര്‍ പുന്നാട്ടെ താണി കല്ല് വളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിന്റെ വിധി 22 ലേക്ക് മാറ്റി . കേസിലെ പതിനാലാംപ്രതി വത്സന് തില്ലങ്കേരിഉള്പ്പെടെയുള്ളവര് കോടതിയില്‍ ഹാജരായിരുന്നു.
2006 ജൂണ്‍ 13ന് രാത്രി കല്ലിക്കണ്ടി ബാബുവിന്റെ വീട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ ബി.ജെ.പി പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് അക്രമിക്കുമ്പോള്‍ രക്ഷപ്പെടുന്നതിനിടയില്‍ അയല്‍ വീട്ടില്‍ വച്ച് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്.എല്‍ ബൈജു മുമ്പാകെ വിചാരണ പൂര്‍ത്തിയായ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരായ പുന്നാട് ദീപം വീട്ടില്‍ ശങ്കരന് മാസ്റ്റര്‍, വിലങ്ങേരി മനോഹരന്, തെക്കെവീട്ടില്‍ വിജേഷ്, വല്സന് തില്ലങ്കേരി, മാവില ഹരീന്ദ്രന്‍ തുടങ്ങി 16 പേരാണ് കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."