ഗ്രാമങ്ങളില്‍ വട്ടിപ്പലിശക്കാരുടെ സ്ഥാനം മൈക്രോഫിനാന്‍സുകള്‍ കയ്യടക്കുന്നു
പാലക്കാട് : വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രാമങ്ങളില്‍ വട്ടിപ്പലിശക്ക് പണം നല്‍കാനും അത് പിരിച്ചെടുക്കാനും തമിഴന്മാരാണ് എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥാനം മൈക്രോഫിനാന്‍സുകള്‍ കയ്യടക്കിയിരിക്കുന്നു. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നാട്ടിലെ വട്ടിപ്പലിശക്കാരായ തമിഴന്മാര്‍ക്ക് നാട്ടില്‍ പലിശക്ക് പണം നല്‍കാന്‍ ആളില്ലാതായതോടെ ഈ തക്കം മുതലെടുത്താണ് ഇപ്പോള്‍ മൈക്രോഫിനാന്‍സുകാര്‍ ഗ്രാമങ്ങളിലെത്തുന്നത്. ഇതില്‍ ജാതീയമായ ഫിനാന്‍സുകാരും ഉള്‍പ്പെടുന്നു. ഏഴില്‍ കൂടുതല്‍വീട്ടമ്മമാരെ ഒരു യൂനിറ്റായി ചേര്‍ത്ത് കൊണ്ടാണ് ഇത്തരം മൈക്രോഫിനാന്‍സുകാര്‍ ലോണ്‍ എന്ന പേരില്‍ പണം നല്‍കുന്നത്.
പലരും തുടക്കത്തില്‍ 15,000രൂപയാണ് നല്‍കുന്നത്. തുടര്‍ന്ന് അടക്കുന്നതോടെ ഇത് പിന്നീട് 35,000വും 50,000വുമൊക്കെയായി പുതുക്കി നല്‍കും. നാഷണലൈസ് ബാങ്കുകളുടെ കര്‍ശന നടപടികളും ബാങ്കില്‍നിന്ന് വായ്പ കിട്ടണമെങ്കില്‍ ജാമ്യം വേണമെന്ന വ്യവസ്ഥയുമൊക്കെ ഗ്രാമീണ ജനങ്ങളില്‍ വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാല്‍ മൈക്രോഫിനാന്‍സുകാര്‍ക്ക് ഇതൊന്നും ബാധകമല്ല,
ഇവര്‍ ഭര്‍ത്താവിന്റേയോ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റേയോ ജാമ്യത്തില്‍ പണം നല്‍കുന്നു. വിവാഹത്തിനും വാഹനം വാങ്ങാനുമൊക്കെ പണം ആവശ്യം വരുമ്പോള്‍ പലരും സ്വര്‍ണ്ണം ഈടായി നല്‍കി വന്‍തുക ഇത്തരം മൈക്രോഫിനാന്‍സുകാരില്‍നിന്നും വാങ്ങുന്നുണ്ട്. ബാങ്കുകളുടെ കാര്‍ക്കശ്യം ഇവര്‍ക്കില്ലെന്നതിനാല്‍ അടവു തെറ്റാതിരിക്കണം. അതുകൊണ്ടുതന്നെ പല മൈക്രോഫിനാന്‍സുകാരും മറ്റ് ഫിനാന്‍സുകളില്‍നിന്നും പണം ആവശ്യപ്പെടുന്ന വ്യക്തിക്ക് ലോണ്‍ ഉണ്ടെങ്കില്‍കൂടി പണം അനുവദിക്കുന്നു. ഇത്തരത്തില്‍ രണ്ടും മൂന്നും യൂനിറ്റുകളില്‍നിന്നും പണം പറ്റുന്നവരും ഗ്രാമങ്ങളിലുണ്ട്. ചില മൈക്രോഫിനാന്‍സുകാര്‍ അഴ്ചയില്‍ ഒരു ദിവസം അടവ് വെക്കുമ്പോള്‍ ചിലര്‍ മാസത്തില്‍ ഒരു തവണയാണ് അടവ് വെക്കുന്നത്.
പണം പിരിക്കുന്ന ദിവസം പണം കൈപ്പറ്റിയ വ്യക്തികള്‍ എല്ലാവരും ഒന്നിച്ച് കൂടണമെന്ന് പറയുന്നവരും, ആളില്ലെങ്കിലും പണം ശരിക്ക് കിട്ടിയാല്‍ മതിയെന്ന് പറയുന്ന ഫിനാന്‍സുകാരും ഉണ്ട്. ഇവരുടെ കലക്ഷന്‍ ഏതെങ്കിലും വീടിനെ കേന്ദ്രീകരിച്ചാണ് നടക്കു. ആ വീട്ടിലെ അംഗമാവും ഗ്രൂപ്പ് ലീഡര്‍. പല കുടുംബശ്രീ യൂനിറ്റുകള്‍ക്കും അവര്‍ ബാങ്കിലടക്കുന്ന പണത്തിലും വിഹിതത്തിലും ഇരട്ടിയായി ബാങ്കുകള്‍ ലോണ്‍ നല്‍കുമെങ്കിലും തിരിച്ചടവിനെക്കുറിച്ചുള്ള വ്യാകുലതയില്‍ പലരും ലോണ്‍ വേണ്ടെന്ന് വെക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം കുടുംബശ്രീ യൂനിറ്റുകള്‍പോലും മൈക്രോഫിനാന്‍സുകാരില്‍നിന്നും ലോണ്‍ എടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."