ഇന്ദിരാഗാന്ധിയെ പോലെ താനും കൊല്ലപ്പെടുമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: തന്റെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത് പോലെ സുരക്ഷാ ഉദ്യോഗസ്ഥന്മാരാല്‍ ഒരു ദിവസം താനും കൊല്ലപ്പെടുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
തന്റെ ജീവന് പിന്നാലെ ബി.ജെ.പിയുണ്ട്. ഒരു ദിവസം അവര്‍ തന്നെ കൊലപ്പെടുത്തും. പെഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ബി.ജെ.പിക്ക് റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍. താന്‍ കൊല്ലപ്പെട്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിരാശരായ പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്നായിരിക്കും പൊലിസിന്റെ വ്യാഖ്യാനം. എന്താണ് ഇതിന്റെ അര്‍ഥം? രോഷാകുലരായാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെയോ ബി.ജെപി പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയെയോ ആക്രമിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.
എന്നാല്‍ മുഖ്യമന്ത്രിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കുമെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു.
മികച്ച പരിശീലനം ലഭിച്ചവരെയാണ് സുരക്ഷക്കായി ചുമതലപ്പെടുത്തിയതെന്നും പൊലിസ് അറിയിച്ചു.
ഇതാദ്യമായല്ല കെജ്‌രിവാള്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. 2016 ജൂലൈയില്‍ കെജ്‌രിവാള്‍ സമാനമായ ആരോപണം ഉയര്‍ത്തി വിഡിയോ പുറത്തുവിട്ടിരുന്നു. മോദിയും അമിത് ഷായും തന്നെ കൊല്ലാന്‍ പോലും മടിക്കില്ലെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.
ഈ മാസം ആദ്യത്തില്‍ തെരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെ ഡല്‍ഹിയിലെ മോത്തി നഗറില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കെജ്‌രിവാളിനെ മര്‍ദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."