അന്തര്‍ സംസ്ഥാന സര്‍വിസിന് ബസുകള്‍: കെ.എസ്.ആര്.ടി.സി ഇ ടെന്‍ഡര്‍ മൂന്ന് ദിവസത്തിനുള്ളില്‍
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്നതിന് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ വാടകയ്ക്കെടുക്കാനായി ക്ഷണിച്ച ഇ ടെന്‍ഡറുകള്‍ മൂന്നു ദിവസത്തിനുള്ളില്‍ തുറക്കും. 50 ബസുകള്‍ ആവശ്യപ്പെട്ട് നേരത്തെ ക്ഷണിച്ച ടെന്‍ഡറില്‍ ആരും പങ്കെടുത്തിരുന്നില്ല. ഇതേതുടര്‍ന്ന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചശേഷമാണ് ഇ ടെന്‍ഡര്‍ ക്ഷണിച്ചത്. ഇങ്ങനെ രണ്ടാമത് ക്ഷണിച്ച ഇ ടെന്‍ഡറില്‍ ലഭിച്ച അപേക്ഷകളാണ് ഇനി പരിശോധിക്കുന്നത്. നേരത്തെ നല്കിയ ടെന്‍ഡര്‍ വ്യവസ്ഥയില്‍ ആറു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളായിരിക്കണമെന്നത് ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തവയെന്നാക്കി മാറ്റിയാണ് പുതിയതായി ടെന്‍ഡര്‍ ക്ഷണിച്ചത്. കരാര്‍ കാലാവധി മൂന്നു മാസത്തേക്ക് എന്നത് ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. നിയമം ലംഘിച്ച് ഓടുന്ന സ്വകാര്യബസുകള്‍ക്കെതിരേയുള്ള പരിശോധന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."