ഷട്ടര്‍ തുറക്കാതെ കൃഷിയില്ല
കണ്ണൂര്‍: കണ്ണൂരിന്റെ നെല്ലറയായ കാട്ടാമ്പള്ളി കൈപ്പാട് കൃഷിക്കായി ഷട്ടര്‍ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരാഴ്ച മുമ്പ് കാട്ടാമ്പള്ളി ഷട്ടര്‍ അടച്ചിരുന്നു. ഷട്ടര്‍ അടച്ചതോടെ പ്രദേശത്ത് ശുദ്ധജല ക്ഷാമം രൂക്ഷമായിട്ടുണ്ട്. ഷട്ടര്‍ അടച്ച തീരുമാനം തെറ്റെന്ന ആരോപണവുമായി പ്രദേശത്തെ കര്‍ഷകര്‍ രംഗത്തെത്തി.
നെല്‍കൃഷിക്ക് അനുയോജ്യമായ രീതിയില്‍ വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 1966ലാണ് കാട്ടാമ്പള്ളി പദ്ധതി നടപ്പിലാക്കിയത്. പിന്നീട് പദ്ധതി തകരുകയായിരുന്നു. എന്നാല്‍ 2009ല്‍ ഷട്ടര്‍ തുറക്കുകയും 500 ഓളം ഏക്കര്‍ കൈപ്പാട് നിലത്ത് കൃഷിയിറക്കുകയും ചെയ്തിരുന്നു. കൈപ്പാട് കൃഷിക്ക് ഉപ്പുവെള്ളം അനിവാര്യമാണ്. വേലിയേറ്റവും വേലിയിറക്കവും പരിഗണിച്ചാണ് കൈപ്പാട് കൃഷിയിറക്കുക. എക്കറിന് 15 മുതല്‍ 18 വരെ ക്വിന്റല്‍ നെല്ലാണ് ലഭിക്കുക. പൂര്‍ണമായും
ജൈവ കൃഷിയാണ് കൈപ്പാട് കൃഷി. പ്രദേശത്ത് കിണറുകളില്‍ ഉപ്പുവെള്ളം കയറുന്നുവെന്ന ആരോപണമാണ് ഷട്ടര്‍ തുറക്കുന്നതിനെതിരേ ഉയര്‍ത്തുന്നത്.
എളയാവൂര്‍ പഞ്ചായത്തില്‍ 150 ഓളം വീടുകളിലെ കിണറുകളില്‍ ഉപ്പുവെള്ളം കയറുന്നുവെന്ന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ വിദഗ്ധ സമിതി നടത്തിയ അന്വേഷണത്തില്‍ മൂന്ന് കിണറുകളില്‍ മാത്രമാണ് ഉപ്പുവെള്ളം കണ്ടെത്തായത്. കൈപ്പാട് കൃഷിയുടെ പേരില്‍ ചില ഉദ്യോഗസ്ഥരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണവും കര്‍ഷകര്‍ക്കുണ്ട്. ഷട്ടര്‍ തുറക്കുന്നതിനാല്‍ എട്ട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമമാണ് പരിഹാരമായത്. ഷട്ടര്‍ അടച്ചാല്‍ വെള്ളം വറ്റി കുടിവെള്ള ക്ഷാമം രൂക്ഷമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."