HOME
DETAILS

കനത്ത പിഴ: മോട്ടോര്‍ വാഹന വകുപ്പിനെതിരേ പ്രതിഷേധം

  
backup
October 04 2020 | 01:10 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b4%bf%e0%b4%b4-%e0%b4%ae%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8


സ്വന്തം ലേഖകന്‍
ആലപ്പുഴ: മോട്ടോര്‍ വാഹന വകുപ്പ് കനത്ത പിഴയായീടാക്കുന്നതായി ആക്ഷേപം. കൂടുതല്‍ പിഴ കിട്ടുന്നത് 'ഫ്രീക്കന്‍മാര്‍'ക്കായതോടെ സാമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ കടുത്ത വിമര്‍ശനമാണ് വകുപ്പിനെതിരേ ഉയരുന്നത്.
വാഹന ടയറുകളില്‍ അലോയ് വീല്‍ ഉപയോഗിക്കുന്നതും സ്റ്റിക്കര്‍ പതിയ്ക്കുന്നതിലും ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പ് കനത്ത പിഴ ചുമത്തുന്നതായാണ് പരാതി.
5,000 രൂപ മുതല്‍ 45,000 രൂപ വരെ പിഴ ചുമത്തുന്നുവെന്നാണ് പ്രചാരണം.
വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാക്കിയ സുപ്രിംകോടതി വിധിയുടെ ചുവടുപിടിച്ചാണ് മോട്ടോര്‍വാഹന വകുപ്പ് പരിശോധനകള്‍ നടത്തുന്നത്.
പുതിയ അലോയ് വീലോ വലിപ്പം കൂടിയ ടയറോ വാഹനത്തില്‍ ഘടിപ്പിക്കുന്നത് കുറ്റകരമാണ്. കമ്പനി വാഹന നിര്‍മാണവേളയില്‍ പിടിപ്പിച്ച അലോയ് വീല്‍ അനുവദിക്കുകയും ചെയ്യുന്നു. ഗ്ലാസില്‍ സണ്‍ ഫിലിം ഒട്ടിക്കാന്‍ പാടില്ല. ഇതോടെ നിയമാനുസൃതം വിപണിയില്‍ വില്‍ക്കുന്നവ വാങ്ങി ഘടിപ്പിച്ചാല്‍ നിയമവിരുദ്ധമാകും. അതേ സമയം വാഹനത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കുഴപ്പം വരാത്ത വാഹന മോഡിഫിക്കേഷന് എന്തു കുഴപ്പമെന്നാണ് ചോദ്യമുയരുന്നത്.
വാഹനങ്ങള്‍ രൂപമാറ്റത്തിനായി ഉപയോഗിക്കാവുന്ന പാര്‍ട്‌സുകള്‍ വിപണിയില്‍ വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ പ്രശ്‌നമില്ല. ഉപയോഗിക്കുന്നതു മാത്രമാണ് നിയമവിരുദ്ധമെന്നതാണ് പ്രതിഷേധം ഉയര്‍ത്തുന്നത്. മാത്രമല്ല മന്ത്രിമാരുടെ ഉള്‍പ്പടെ സര്‍ക്കാര്‍ ഔദ്യോഗിക വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ണടച്ചാണ് സാധാരണക്കാരെ മാത്രം മോട്ടോര്‍വാഹന വകുപ്പ് പിടികൂടുന്നതെന്നുമാണ് പ്രധാന ആക്ഷേപം. മോട്ടോര്‍ വാഹന വകുപ്പിനെതിരേ ഇതിന്റെ മറവില്‍ വ്യാജപ്രചാരണവും ചിലര്‍ അഴിച്ചു വിടുന്നുണ്ട്. പിഴയുടെ മുപ്പതു ശതമാനം കമ്മിഷനായി ലഭിക്കുമെന്ന് ഉള്‍പ്പടെയുള്ള പ്രചാരണമാണ് അതിലൊന്ന്.
പ്രചാരണം ശക്തമായതോടെ എം.വി.ഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അധികൃതര്‍ മറുപടിയുമായി രംഗത്തുവന്നിട്ടുണ്ട്. വാഹനത്തിന് അന്യായമായി പിഴയീടാക്കിയെന്നാരോപിച്ച രംഗത്തു വന്ന സംഗീത സംവിധായകന്‍ സൂരജ് എസ്. കുറുപ്പിനെതിരേ ട്രോള്‍ വിഡിയോ പോസ്റ്റ് ചെയ്താണ് മോട്ടോര്‍ വാഹന വകുപ്പ് പ്രതികരിച്ചത്. സൂരജ് കാറില്‍ ചാരി നില്‍ക്കുന്നതിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് വിഡിയോ തയാറാക്കിയത്.
അനുവദനീയമല്ലാത്തതും വായിക്കാന്‍ പ്രയാസമുള്ളതുമായ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചതിനാണ് പിഴ ഈടാക്കിയതെന്ന് വിഡിയോ സന്ദേശത്തില്‍ പറയുന്നത്. ഇത് അറിയാമായിരുന്നിട്ടും സൂരജ് വ്യാജ പ്രചാരണം നടത്തുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാണിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago