ഗോഡ്സെയെ മഹത്വവല്‍ക്കരിച്ച നളിന്‍കുമാര്‍ കട്ടീല്‍ എം.പിക്കെതിരേ കോടതിയില്‍ ഹരജി
മംഗളൂരു: രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സെയെ മഹത്വവല്‍ക്കരിക്കുകയും, മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി തീവ്രവാദി അജ്മല്‍ കസബ് എന്നിവരെ തുലനം ചെയ്തും സമൂഹ മാധ്യമങ്ങളില്‍ ട്വീറ്റ് ചെയ്ത ദക്ഷിണ കന്നഡ എം.പി നളിന്‍ കുമാര്‍ കട്ടീലിനെതിരേ കോടതിയില്‍ ഹരജി. തുംകൂറിലെ അഡ്വക്കറ്റ് രമേശ് നായക് ആണ് മംഗളൂരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നളിന്‍ കുമാറിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി ഫയല്‍ ചെയ്തത്.
ട്വിറ്ററില്‍ ഗോഡ്സെ, രാജീവ് ഗാന്ധി, അജ്മല്‍ കസബ് എന്നിവരെ തുലനം ചെയ്ത് നളിന്‍ കുമാര്‍ പോസ്റ്റ് ഇട്ടതിനെതിരേയാണ് ഹരജി. ഗോഡ്സെ ആകെ ഒരാളെ മാത്രമേ കൊലചെയ്തിട്ടുള്ളൂവെന്നും രാജീവ് ഗാന്ധി 17,000 ആളുകളെയും അജ്മല്‍ കസബ് 72 പേരേയും കൊലപ്പെടുത്തിയെന്നാണ് എം.പിയുടെ ട്വീറ്റ്. ഇത് വഴി ഗോഡ്സെയെ നളിന്‍ കുമാര്‍ മഹത്വവല്ക്കരിച്ചതായാണ് പരാതി.
സംഭവം വിവാദമായതോടെ നളിന്‍ കുമാര്‍ ട്വീറ്റ് പിന്‍വലിച്ചിരുന്നെങ്കിലും ഇതിന്റെ കോപ്പി സഹിതമാണ് രമേശ് നായക് കോടതിയെ സമീപിച്ചത്.എം.പിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നാണ് ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."