HOME
DETAILS

ഈന്തപ്പഴം: അനാഥാലയങ്ങള്‍ക്ക്  ലഭിച്ചത് 9,000 കിലോ, ബാക്കി ഉന്നതര്‍ക്ക്

  
backup
October 04 2020 | 01:10 AM

%e0%b4%88%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b4%e0%b4%82-%e0%b4%85%e0%b4%a8%e0%b4%be%e0%b4%a5%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d-2
 
 
 
സാമൂഹിക നീതി വകുപ്പ് കസ്റ്റംസിന്  റിപ്പോര്‍ട്ട് നല്‍കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അനാഥാലയങ്ങള്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും യു.എ.ഇ കോണ്‍സുലേറ്റ് വക ഈന്തപ്പഴം ലഭിച്ചത് 9,000 കിലോ മാത്രം. ഇതു സംബന്ധിച്ച് കസ്റ്റംസ് സൂപ്രണ്ടിന് സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ മറുപടി നല്‍കി. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം സംസ്ഥാനത്ത് യു.എ.ഇ കോണ്‍സുലേറ്റ് വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് വകുപ്പിനോട് തേടിയിരുന്നു. ഇതേ തുടര്‍ന്ന് വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളില്‍ നിന്നും കണക്കെടുത്തു. അനാഥാലയങ്ങള്‍, സ്‌പെഷല്‍ സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍, കെയര്‍ ഹോമുകള്‍ എന്നിവിടങ്ങളില്‍ ആണ് ഈന്തപ്പഴം വിതരണം ചെയ്തത്. സംസ്ഥാനത്തെ സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള അനാഥാലയങ്ങളില്‍ 2017ലാണ് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതിക്ക് യു.എ.ഇ കോണ്‍സുലേറ്റ് തുടക്കമിട്ടത്. മേയ് 26ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. വിതരണത്തിനായി 17,000 കിലോ ഈന്തപ്പഴം സംസ്ഥാനത്തേക്ക് നയതന്ത്ര മാര്‍ഗത്തിലൂടെ നികുതി ഒഴിവാക്കി യു.എ.ഇയില്‍ നിന്ന് എത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് വിതരണം ചെയ്തതെന്ന് ബിജു പ്രഭാകര്‍ കസ്റ്റംസിനു നല്‍കിയ മറുപടി കത്തില്‍ പറയുന്നു. 
അതിനിടെ വിതരണത്തിനെത്തിച്ച ഈന്തപ്പഴത്തില്‍ 8,000 കിലോ എങ്ങോട്ട് പോയി എന്ന അന്വേഷണത്തിലാണ് കസ്റ്റംസ്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഇവരുടെ പേഴ്‌സണല്‍ സ്റ്റാഫ്, ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍, ഐ.എ.എസ്, ഐ.പി.എസ് ഉന്നതര്‍ എന്നിവര്‍ക്ക് സ്വപ്ന സുരേഷ് ഈന്തപ്പഴ ഗിഫ്റ്റ് പാക്കറ്റുകള്‍ വിതരണം ചെയ്തിട്ടുള്ളതായി കസ്റ്റംസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  9 days ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  9 days ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  9 days ago
No Image

മറന്നു കളയാനുള്ളതല്ല ബാബരി

National
  •  9 days ago
No Image

ദുബൈ സഫാരി പാർക്കിലെ സന്ദർശന സമയം പരിമിത കാലത്തേക്ക് നീട്ടുന്നു

uae
  •  9 days ago
No Image

ബാബരി: ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ 32 വര്‍ഷങ്ങള്‍ 

National
  •  9 days ago
No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  10 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  10 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  10 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  10 days ago