HOME
DETAILS
MAL
രാജ്യം അഭിവാദ്യം ചെയ്ത യാത്ര
backup
October 04 2020 | 04:10 AM
ലക്നൗ: ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രണ്ടാമതും ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കു പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ഇതേ ലക്ഷ്യവുമായി പുറപ്പെട്ട ഇവരെ യു.പി അതിര്‍ത്തിയില്‍ പൊലിസ് തടയുകയും രാഹുലിനെ കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്ത ശേഷം ഡല്‍ഹിയിലേക്കു മടക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ, ഇനിയും ഹത്രാസിലേക്കു പോകുമെന്നും ആര്‍ക്കും തന്നെ തടയാനാകില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഇവര്‍ ഹത്രാസിലേക്കു പുറപ്പെടുന്നതറിഞ്ഞ് വലിയതോതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദേശീയപാതയിലെത്തി. രണ്ടു ബസുകളിലായി കോണ്‍ഗ്രസ് എം.പിമാരും കൂടെ പുറപ്പെട്ടു. പ്രിയങ്കയായിരുന്നു രാഹുലിന്റെ കാര്‍ ഓടിച്ചത്. ഇവര്‍ യു.പി അതിര്ത്തിയിലെത്തുമ്പോഴേക്കം അവിടെ വലിയ പൊലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. എന്നാല്‍, ഇരുവര്‍ക്കും പിന്തുണയുമായി വന്‍തോതില്‍ പ്രവര്‍ത്തകരുമെത്തി. നിരോധനാജ്ഞ ലംഘിക്കരുതെന്നും മടങ്ങിപ്പോകണമെന്നും യു.പി പൊലിസ് ആവശ്യപ്പെട്ടു. അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നും പൊലിസ് നിലപാടെടുത്തു.
എന്നാല്‍, തങ്ങള്‍ മടങ്ങിപ്പോകില്ലെന്ന് ഇരുവരും വ്യക്തമാക്കി. നിയമം ലംഘിക്കാന്‍ ഉദ്ദേശ്യമില്ലെന്നും സമാധാനപരമായി സന്ദര്‍ശനം നടത്താനാണ് താല്പര്യമെന്നും രാഹുല്‍ വ്യക്തമാക്കി. പൊലിസിനു നിയന്ത്രിക്കാന്‍ സാധിക്കുന്നതിനപ്പുറത്തേയ്ക്കു കാര്യങ്ങള്‍ പോകുമെന്നായതോടെയാണ് രണ്ടുപേരെ കടത്തിവിടാമെന്ന് പൊലിസ് നിലപാടെടുത്തത്. എന്നാല്‍, കെ.സി വേണുഗോപാലടക്കം മൂന്നുപേരെക്കൂടി കടത്തിവിടണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു. ഇതോടെ, പൊലിസിനു വഴങ്ങേണ്ടിവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."