HOME
DETAILS

ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് വഫിയ്യ ഡേ കോളജ് അഫിലിയേഷന്‍

  
backup
May 07, 2017 | 10:00 PM

%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95


മലപ്പുറം: ഒന്‍പത് വഫിയ്യ ഡേ കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാന്‍ ചേളാരിയില്‍ ചേര്‍ന്ന വാഫി അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നുസ്‌റത്തുല്‍ ഇസ്‌ലാം വിമന്‍സ് അക്കാദമി തളിപ്പറമ്പ് - കണ്ണൂര്‍, സൈനുല്‍ ഉലമ വിമന്‍സ് ആര്‍ട്‌സ് ആന്‍ഡ് ശരീഅത്ത് കോളജ് ചേലേമ്പ്ര- മലപ്പുറം, കൊര്‍ദോവ വിമന്‍സ് കോളജ് തളീക്കര - കോഴിക്കോട്, ദാറുല്‍ അത്ഫാല്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് ഫോര്‍ വിമന്‍സ് കൊപ്പം- പാലക്കാട്, കേരള ശരീഅത്ത് അക്കാദമി എടത്തല- എറണാകുളം, ഇഖ്‌റഅ് ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് തിരൂരങ്ങാടി - മലപ്പുറം, ഫാതിമ സഹ്‌റ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് ഫോര്‍ വിമന്‍സ് ഉദുമ- കാസര്‍കോട്, ഇര്‍ശാദിയ്യ വിമന്‍സ് ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് കണിയാപുരം - തിരുവനന്തപുരം, സയ്യിദത്ത് ആഇശ വിമന്‍സ് അക്കാദമി മണ്ണാര്‍ക്കാട്- പാലക്കാട് എന്നിവയാണ് പുതുതായി അഫിലിയേഷന്‍ നേടിയ സ്ഥാപനങ്ങള്‍.
വഫിയ്യ ഡേ കോളജിലേക്കുള്ള ഈ വര്‍ഷത്തെ പ്രത്യേക എന്‍ട്രന്‍സ് പരീക്ഷ മെയ് 23ന് 10.30 ന് വഫിയ്യ ഡേ കോളജുകളില്‍ വച്ച് നടക്കും. അപേക്ഷാ ഫോമും പ്രൊസ്‌പെക്ടസും സി.ഐ.സി ഓഫിസില്‍ നിന്നും വഫിയ്യ ഡേ കോളജുകളില്‍ നിന്നും 400 രൂപക്ക് ലഭിക്കും. സ്‌കൂള്‍ പത്താം തരവും മദ്‌റസ ഏഴാം തരം തത്തുല്യ യോഗ്യതയുമുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഏഴ് കോളജുകളിലെ 400 സീറ്റുകളിലേക്കാണ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നല്‍കുന്നത്. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 22ന് വൈകുന്നേരം അഞ്ചിന് മുന്‍പ് സി.ഐ.സി ഓഫിസിലോ വഫിയ്യ ഡേ കോളജുകളിലോ എല്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025687788, 9497313222 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ 19 സെന്ററുകളിലും മംഗളൂരിലും ഗള്‍ഫിലെ മൂന്ന് കേന്ദ്രങ്ങളിലും നടന്ന വാഫി, വഫിയ്യ പ്രവേശനപ്പരീക്ഷയില്‍ 4033 പേര്‍ പങ്കെടുത്തിരുന്നു.
യോഗത്തില്‍ അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ സൈദ് മുഹമ്മദ് നിസാമി അധ്യക്ഷനായി. സി.ഐ.സി കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. അസി.ഡയറക്ടര്‍ ഡോ.എന്‍.എ. എം അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഫൈസി അടിമാലി, ഹബീബുല്ല ഫൈസി, ഡോ.താജുദ്ദീന്‍ വാഫി, റസാഖ് ഫൈസി കണ്ണൂര്‍, ഡോ.സലാഹുദ്ദീന്‍ വാഫി, ഡോ.അയ്യൂബ് വാഫി, അലി ഹുസൈന്‍ വാഫി, ഹമീദ് വാഫി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  7 days ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  7 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  7 days ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  7 days ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  7 days ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  7 days ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  7 days ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  7 days ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  7 days ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  7 days ago