HOME
DETAILS

റമദാന്‍ വിപണിയില്‍ ഈത്തപ്പഴം തന്നെ താരം, രാജാവായി മദീനയിലെ അജ് വയും

  
backup
May 19 2019 | 14:05 PM

gulf-news-medina-ajwa-dates

മദീന: നോമ്പ് കാലത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഈത്തപ്പഴമാണ് റമദാന്‍ വിപണിയില്‍ താരം. പല തരം പഴങ്ങളും സുലഭമാണെങ്കിലും ഈത്തപ്പഴം കൊണ്ട് നോമ്പു തുറക്കല്‍ പ്രത്യേകം പുണ്യകരം എന്നതാണ് ഈത്തപ്പഴത്തെ നോമ്പു കാലത്ത് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാക്കി മാറ്റുന്നത് . നോമ്പ് തുറക്കാന്‍ ഏറ്റവും ആദ്യം ഉപയോഗിക്കുന്ന പഴം എന്നതിനേക്കാള്‍ ഉപരി അറബികള്‍ക്ക് ഈന്തപ്പഴം ഒരു വികാരമാണെങ്കില്‍ നാട്ടിലും മറുനാട്ടിലും അതൊരു ആചാരം കൂടിയാണ് . റമദാന്‍ പിറന്നതോടെ വിപണിയാകെ ഈത്തപ്പഴം കൊണ്ട് അലങ്കാര പൂരിതമാണ് അറബ് നാടുകളില്‍.

മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തില്‍ മധുരവും പോഷകസമൃദ്ധിയും ഔഷധ സമൃദ്ധിയും കൊണ്ട് സമ്പന്നമാണ് ഈ കൊച്ചു പഴം. പോഷകങ്ങളുടെ അമൂല്യ കലവറയാണ് ഈത്തപ്പഴം. അറബ് നാടുകളില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ഈത്തപ്പഴം .വ്യത്യസ്ത നിറത്തിലും തരത്തിലുമുള്ള ഈത്തപ്പഴം മാര്‍ക്കറ്റുകളില്‍ മനോഹരമായി അടുക്കിവച്ചിരിക്കുന്ന കാഴ്ച തന്നെ ഏറെ ആകര്‍ഷകമാണ്. സഊദി അറേബ്യയിലെ ഈത്തപ്പഴത്തിനു പേര് കേട്ട സ്ഥലങ്ങളാണ് മദീനയും അല്‍ ഹസ്സയും, കൂടാതെ ജോര്‍ദാന്‍, ട്രുണീഷ്യ, ഒമാന്‍, അല്‍ ഐന്‍, ഇറാന്‍, ഇറാഖ്,തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിപണിയിലേക്ക് ഈത്തപ്പഴങ്ങള്‍ എത്തുന്നത്.

 

 

ഇക്കൂട്ടത്തില്‍ ഈത്തപ്പഴങ്ങളുടെ രാജാവായി അറിയപ്പെടുന്ന മദീനയിലെ അജ്വ എന്ന ഈത്തപ്പഴത്തിനാണ് വിപണിയില്‍ ഏറെ പ്രാധാന്യം, എങ്കിലും മദീയനയിലെ മറ്റു പഴങ്ങള്‍ക്കും വിപണിയില്‍ പ്രത്യേകം ഡിമാന്റുണ്ട്. അറബികളുടെ ഇടയില്‍ കൂടുതല്‍ പ്രിയം മദീനയിലെ അജ്വക്കു തന്നെയാണ്. മുഴുവന്‍ പഴുക്കാതെ മുക്കാല്‍ ഭാഗം പഴുത്ത റുതാബ് എന്ന ഈത്തപ്പഴവും നോമ്പ് തുറയ്ക്ക് മുന്‍പന്തിയിലാണ്. നമ്മുടെ നാടുകളില്‍ ഏറെ പ്രചാരമുള്ള ഈത്തപ്പഴമാണ് തംര്‍. പൂര്‍ണമായും ഉണങ്ങിയ ഇത്തരത്തിലുള്ള ഈത്തപ്പഴം എല്ലാ നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവ തന്നെ. കൂടുതല്‍ കാലം നില്‍ക്കുന്നതിനാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് കൂടുതലായി കൊണ്ടുപോകുന്നവയും ഇത്തരത്തിലുള്ള ഉണക്ക ഈത്തപ്പഴങ്ങളാണ്.

മദീനയില്‍ എത്തുന്ന വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടുന്നതും മദീനയിലെ അജ്വ എന്ന പ്രത്യേക ഈത്തപ്പഴം തന്നെയാണ്. പ്രവാചകന് ഏറ്റവും ഇഷ്ടമുള്ള വളരെ പ്രത്യേകതയുള്ള ഈ ഈത്തപ്പഴത്തിനു മാത്രമായി പ്രത്യേകം ഷോപ്പുകള്‍ തന്നെയുണ്ട് . സഊദിയില്‍ നിന്നു തന്നെയുള്ള സഫാവി, സകായി,സുകരി എന്നിവയും ജോര്‍ദാനില്‍ നിന്നെത്തുന്ന മസ്ദൂള്‍ എന്നിവയും രുചിയുടെ രാജാക്കന്മാരാണ്. കൂടാതെ, മബ്റൂം, കുദാരിം, സഫാരി തുടങ്ങി പല തരത്തിലും പല നിറത്തിലുമുള്ള ഈത്തപ്പഴങ്ങള്‍ വിപണിയില്‍ സുലഭമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് പതിവ് പോലെ വാഹന പരിശോധന; പുതുനഗരം ടൗണില്‍ വക്കീലിന്റെ കിയ സെല്‍റ്റോസ് കാര്‍ തപ്പിയപ്പോള്‍ കിട്ടിയത് അരക്കിലോ കഞ്ചാവ്

Kerala
  •  9 days ago
No Image

പീഡനപരാതിയില്‍ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  9 days ago
No Image

പരാതികളിൽ പുനഃപരിശോധന; പൊലിസ് മർദനങ്ങളുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിക്കും

Kerala
  •  9 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഷനായി പുതിയ ലൈസന്‍സിങ് സംവിധാനം ആരംഭിച്ചു; എല്ലാത്തിനും ആര്‍ടിഎ മേല്‍നോട്ടം

uae
  •  9 days ago
No Image

ഡല്‍ഹിയില്‍ ഉംറ കഴിഞ്ഞെത്തിയ സംഘത്തെ ജയ്ശ്രീറാം വിളിപ്പിച്ചു; ക്ഷേത്രത്തിന് മുന്നില്‍ വണങ്ങാനും നിര്‍ബന്ധിപ്പിച്ചു

National
  •  10 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  10 days ago
No Image

സൗദിയില്‍ കാണാതായ പ്രവാസി യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍; മരണകാരണം ഹൃദയാഘാതം

Saudi-arabia
  •  10 days ago
No Image

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു

Kerala
  •  10 days ago
No Image

മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം

International
  •  10 days ago