HOME
DETAILS

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

  
Web Desk
March 03, 2026 | 12:55 AM

former union minister kp unnikrishnan passes away

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടകര ലോക്‌സഭാ മണ്ഡലത്തെ തുടർച്ചയായി ആറ് തവണ പ്രതിനിധീകരിച്ച അദ്ദേഹം, വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത മന്ത്രിയായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.

രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് വളം കുംഭകോണം, ബൊഫോഴ്‌സ് അഴിമതി എന്നിവ പുറത്തുകൊണ്ടുവരുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഗൾഫ് യുദ്ധസമയത്ത് പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വലിയ തോതിൽ പരിശ്രമിച്ചു.

രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപ് ശങ്കേഴ്സ് വീക്കിലി, മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായി അദ്ദേഹം ജോലി ചെയ്തിരുന്നു.

1978-ൽ കോൺഗ്രസ് പിളർന്നപ്പോൾ അദ്ദേഹം ആന്റണി വിഭാഗത്തിനൊപ്പം (കോൺഗ്രസ് യു) ചേർന്നു. പിന്നീട് എ.ഐ.സി.സി (എസ്) ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ഏറെക്കാലം കോൺഗ്രസിന് പുറത്തായിരുന്ന അദ്ദേഹം പിന്നീട് 1993-ലാണ് കോൺ​ഗ്രസിലേക്ക് തിരിച്ചെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധുരിച്ച് കന്നിവോട്ടുകൾ;  ഒപ്പം ജെൻസി ബൂത്തുകളും

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വ്യാപക കള്ളവോട്ട് ആരോപണം; ചില ബൂത്തുകളിൽ സംഘർഷം

Kerala
  •  7 days ago
No Image

വോട്ടിന് നോട്ട്; ന്യായീകരിച്ച് വിയർത്ത് ബി.ജെ.പി

Kerala
  •  7 days ago
No Image

പരിമിതികൾ വഴിമാറി, ജനാധിപത്യത്തിന് കരുത്തായി ഏഴ് പേർ; ഭിന്നശേഷി ബൂത്തിൽ ആവേശം നൂറു ശതമാനം

Kerala
  •  7 days ago
No Image

100 സീറ്റ് ഭം​ഗിവാക്കല്ല; കരുണാകരനും ആന്റണിക്കും കിട്ടാത്ത പിന്തുണ ഘടകകക്ഷികളിൽ നിന്ന് ലഭിച്ചു; സിപിഎം വിമതരുമായി ഒരു വർഷം മുൻപേ ചർച്ച ആരംഭിച്ചിരുന്നു; വി.ഡി സതീശൻ

Kerala
  •  7 days ago
No Image

വോട്ടര്‍മാരെ നീക്കിയ നടപടി ബംഗാളിന്റെ വിധിയെഴുത്തില്‍ നിര്‍ണായകം;  വെട്ടിയതില്‍ ഭൂരിഭാഗവും മുസ്‌ലിം- തൃണമൂല്‍ സ്വാധീന മേഖലകളില്‍

National
  •  7 days ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

Kerala
  •  7 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ്; പ്രതീക്ഷയിൽ യു.ഡി.എഫ്

Kerala
  •  7 days ago
No Image

നെഞ്ചിടിപ്പേറ്റി ഉയർന്ന പോളിങ്; കടപുഴകുമോ ഭരണത്തുടർച്ച?

Kerala
  •  7 days ago
No Image

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

Kerala
  •  7 days ago