കീഴാളപ്പെണ്ണിനും ഭീതി കൂടാതെ പുറത്തിറങ്ങാവുന്ന പകലുകള്‍ കിനാക്കണ്ടവളായിരുന്നു ഹാത്രസിലെ ആ പത്തൊമ്പതുകാരി
കീഴാളപ്പെണ്ണിന് ഭീതി കൂടാതെ നടന്നു പോവാന്‍ കഴിയുന്ന ഗ്രാമവീഥികളുണ്ടാവുമെന്ന് ഉറച്ചു വിശ്വസിച്ചവള്‍. സ്വതന്ത്ര ഇന്ത്യയില്‍ തന്നെപോലുള്ളവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാനാവുന്ന ഒരുനല്ല കാലത്തിലേക്ക് മിഴി തുറക്കുന്ന പുലരികള്‍ കിനാക്കണ്ടവള്‍. ഇതൊക്കെയായിരുന്നു ഹാത്രസിലെ ആ പത്തൊമ്പതുകാരി.
ഗ്രമത്തിലെ മറ്റുപെണ്ണുങ്ങളെ പോലെ ഒരിക്കലും പുറത്തിറങ്ങാന്‍ ഇഷ്ടപ്പെടാത്തവള്‍. എങ്ങാനും പുറത്തിറങ്ങിയാല്‍ തന്നെ കാര്‍ന്നു തിന്ന സവര്‍ണ കാമക്കണ്ണുകളെ കുറിച്ച് വീടിനകത്ത് രോഷം കൊണ്ടവള്‍. (പുറത്തു പറയാന്‍ ഭയമാണ്). കുഞ്ഞുവീട്ടിലെ വല്യ സന്തോഷങ്ങള്‍ ആരവമാക്കിയവള്‍...
' കുറച്ചു ദിവസങ്ങളായി അവള്‍ വല്യ തെരക്കിലായിരുന്നു. ജ്യേഷ്ഠന്റെ കുഞ്ഞുവാവക്കുള്ള ഉടുപ്പുകള്‍ തയ്ക്കുന്നതിന്റേയുംെ തയ്ച്ചവയില്‍ ചിത്രപ്പണികള്‍ ചെയ്യുന്നതിന്റേയും തിരക്ക്.പഴയധോത്തികളും കുപ്പായങ്ങളുമെല്ലാം കീറിമുറിച്ച് ചിത്രപ്പണികള്‍ ചെയ്ത് അവള്‍ ഭംഗിയാക്കി. ഇനിയും കഴിഞ്ഞിട്ടില്ല..അവിടെ കിടപ്പുണ്ട് അവള്‍ ബാക്കിവെച്ചു പോയ കുഞ്ഞുടുപ്പുകളും വിശ്രമമില്ലാതെ അവള്‍ കറക്കിയ തയ്യല്‍ മെഷീനും'- തേങ്ങളോടെ പെണ്‍കുട്ടിയുടെ സഹദരന്റെ ഭാര്യ പറയുന്നു. ഈയടുത്താണ് സഹോദരന്‍ തന്റെ മൂന്നാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കൃഷിപ്പണി ചെയ്തു ജീവിക്കുന്ന ആകുടുംബത്തിലെ നാലാമത്തെയോ അഞ്ചാമത്തെയോ കുഞ്ഞായിരുന്നു അവള്‍. കുടുംബത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ആദ്യത്തെ പെണ്‍കുട്ടി.
ട്രക്കുകളും ബസുകളും കുതിച്ചു പായുന്ന റോഡ് മുറിച്ചു കടന്നു വേണമായിരുന്നു അവള്‍ക്ക് സ്‌ക്കൂളില്‍ പോകാന്‍. അഞ്ചാം ക്ലാസോടെ അവളുടെ പഠിത്തം നിര്‍ത്തിച്ചു. റോഡു മുറിച്ചു കടക്കുന്നതു മാത്രമായിരുന്നില്ല ഭയം. ഏതെങ്കിലുമൊരു ഠാക്കൂറിന്റെ കണ്ണുകള്‍ അവള്‍ക്കു മേല്‍ പതിഞ്ഞെങ്കിലോ എന്നതു കൂടിയായിരുന്നു. പേടിച്ചതു പോലെ തന്നെ സംഭവിച്ചു- മൂടുപടത്തിനുള്ളില്‍ അവളുടെ അമ്മ കണ്ണീരായി.
അഞ്ച് എരുമകളും പശുക്കളുമുണ്ടായിരുന്നു അവരുടെ വീട്ടില്‍. അവറ്റകള്‍ക്ക് പുല്ലരിയാനാണ് സെപ്തംബര്‍ 14ന് രാവിലെ വയലിലേക്ക് പോയത്. ഒരു മണിക്കൂര്‍ കൊണ്ട് തന്നെ ആവശ്യത്തിന് പുല്ല് കിട്ടിയപ്പോള്‍ തിരിച്ച് വീട്ടിലേക്ക് പോകാനൊരുങ്ങി. സഹോദരന്‍ ഒരു ചുമട് പുല്ലുമായി ആദ്യം വീട്ടിലേക്ക് പോയി. പിന്നാലെ മാതാവ് മകളെ വിളഴിച്ചു. അവള്‍ അവരുടെ അടുത്തി നിന്ന് തെല്ലു മാറിയാണ് പുല്ലരിഞ്ഞിരുന്നത്. മകള്‍ വിളി കേള്‍ക്കാതിരുന്നപ്പോള്‍ പുല്ലുമായി വീട്ടിലേക്ക് പോയിട്ടുണ്ടാകും എന്നാണ് കരുതിയത്. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ അവളുടെ ഒരു ചെരുപ്പ് ഒരിടത്ത് കിടക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍ പെട്ടു. എന്തോ പന്തിയില്ലായ്മ അനുഭവപ്പെട്ട അവര്‍ മകളെ വിളിച്ച് നടന്നു. ചോളം വളരുന്ന വയലുകള്‍ ചവിട്ടി മെതിക്കപ്പെട്ടത് പോലെ കണ്ടത് അവരുടെ ശ്രദ്ധയില്‍ പെട്ടു. ആ വഴി ഏതാണ്ട് 20 മിനിറ്റ് നടന്നപ്പോള്‍ മകള്‍ കിടക്കുന്നത് കണ്ടു. അവളുടെ ചുന്നി (ഷാള്‍) കഴുത്തില്‍ ചുറ്റിയിരുന്നു, അബോധാവസ്ഥയില്‍ ആയിരുന്നു, വസ്ത്രങ്ങള്‍ ചുറ്റിലും എറിയപ്പെട്ട നിലയില്‍ ആയിരുന്നു, രക്തത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു താടിയില്‍ നിന്നും നാക്കില്‍ നിന്നും രക്തം വമിക്കുന്നുണ്ടായിരിന്നു, കണ്ണുകളില്‍ രക്തം കനച്ചത് പോലെ കാണപ്പെട്ടു. അവരാര്‍ത്തു കരഞ്ഞു. ഓടിവന്നയാള്‍ സഹോദരനെ വിളിച്ചു കൊണ്ടു വന്നു. ആദ്യം പൊലിസ് സ്റ്റേഷനിലേക്കും അവിടുന്ന് ആശുപത്രയിലേക്കും പോയി.
സംഭവം നടക്കുന്നതിന്റെ തലേ ദിവസവും ഞാനും അവളും കൂടി മുറ്റത്താണുറങ്ങിയത്. എപ്പോഴും ഞങ്ങൡടെയാണ് ഉറങ്ങാറ്. അമ്മ അടുത്തില്ലെങ്കില്‍ എനിക്ക് സമാധാനത്തോടെ ഉറങ്ങാനാവില്ലെന്ന് അന്നും അവളെന്നോട് പറഞ്ഞു. എന്നിട്ടും അവസാനമായി അവളുറങ്ങുനോപാള്‍ ഞാനുണ്ടായില്ല. അവളുടെ മുഖം എനിക്ക് കാണാനായില്ല. അന്ത്യയാത്രക്കു മുമ്പൊരു മുത്തമേകാനായില്ല...ഇനി ഞാന്‍ എങ്ങിനെ സമാധാനമായുറങ്ങും, കരച്ചിലടക്കാനാതെ ആ മാതാവ് പറയുന്നു.
രാജ്യം മുഴുവന്‍ ഗാഢനിദ്രയിലാണ്ട ആ പുലര്‍കാലത്തില്‍ ഹാത്രാസ് എന്ന ഗ്രാമത്തിലെ കുഞ്ഞു കുടിലുകളുടെ ഒട്ടു അടച്ചുറപ്പില്ലാത്ത ജനാലമറക്കുള്ളിലൂടെയാണ് അവര്‍ അവള്‍ക്ക് അന്ത്യയാത്രാമൊഴിയേകിയത്. വല്ലാത്തൊരു സങ്കടത്തിന്റെ, നിസ്സഹായതയുടെ പുകമേഘം ഘനീഭവിച്ചു നില്‍പുണ്ടായിരുന്നു ആ കുടിലുകള്‍ക്ക് മുകളില്‍.
ഞങ്ങള്‍ക്ക് വല്ലാത്ത ധൈര്യം തന്നെ എന്നാണ് ഗ്രാമവാസികള്‍ പറയുന്നുത്. അവള്‍ക്ക് നീതി വേണമെന്ന് പറഞ്ഞതിനാലാണിത്. ഇത് ധൈര്യമല്ല. ഞങ്ങള്‍ എന്തു ചെയ്യും. അവള്‍ ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്ന് ടിവിയില്‍ വന്നിരുന്ന് പൊലിസുദ്യോഗസ്ഥന്‍ പറയുന്നു. ഒന്നിനും തെളില്ലെന്ന് ഭരണകൂടം പറയുന്നു. അവള്‍ ചീത്തപ്പെണ്‍കുട്ടിയായിരുന്നുവെന്ന് ഇവിടുത്തെ ഠാക്കൂര്‍മാര്‍ പ്രചരിപ്പിക്കുന്നു. അവള്‍ കാരണം ഇനി ഏതെങ്കിലും പെണ്‍കുട്ടികളെ ഈ ഗ്രമത്തിലേക്ക് ആരെങ്കിലും വിവാഹം കഴിച്ചയക്കുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. ഇവിടുത്തെ ഠാക്കൂര്‍മാരെ കുറിച്ച് ഇങ്ങനെ 'അസത്യം' പ്രചരിപ്പിച്ചാല്‍ അതാണ് സംഭവിക്കുകയെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ആളുകളെ ഭയപ്പെടുത്തി വീട്ടിനകത്തിരുത്തുന്നു. ആരും പുറത്തിങ്ങാന്‍ പോലും ധൈര്യപ്പെടുന്നില്ല. പിന്നെ ഞങ്ങള്‍ എന്തു ചെയ്യും. മുന്നോട്ടു വരികയല്ലാതെ. ഞങ്ങളുടെ കുഞ്ഞിന് നീതി വേണം- കണ്ണീരിലും ഉറച്ച ശബ്ദമാവുന്നു ആ അമ്മ.
എന്നെ വിവാഹം കഴിച്ചു കൊണ്ടു വരുമ്പോള്‍ 14-15 വയസ്സായിരുന്നു അവള്‍ക്ക്. കുഞ്ഞുപെണ്ണ്. ഉറങ്ങുമ്പോള്‍ വായില്‍ വിരലിട്ടാണ് കിടക്കുക. എന്നാല്‍ നാലു കൊല്ലം കൊണ്ട് അവള്‍ വലുതായി. എങ്ങിനെയാണ് കുടുംബം നോക്കേണ്ടതകെന്ന് പറഞ്ഞു തരാന്‍ മാത്രം മുതിര്‍ന്നു. ഈ ഗ്രമത്തില്‍ അങ്ങിനെയാണ്. പെട്ടെന്നാണ് കുട്ടികള്‍ വലുതാവുന്നത്- സഹോദരന്റെ ഭാര്യ പറയുന്നു.
ആശുപത്രിക്കിടക്കയില്‍ വെച്ചാണ് അവള്‍ അവസാനം സംസാരിച്ചത്. ജീവിക്കാനുള്ള കൊതിയുണ്ടായിരുന്നു അവളുടെ വാക്കുകളില്‍. വീട്ടിലെ കുഞ്ഞുങ്ങളെ കുറിച്ചും ചേച്ചിമാരെ കുറിച്ചും അവള്‍ ചോദിച്ചു. കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കുന്നില്ലേ എന്നന്വേഷിച്ചു.യ അത്രക്കിഷ്ടമായിരുന്നു അവള്‍ക്കെല്ലാവരേയും.
കഷ്ടപ്പാടുകളെ കുറിച്ച് പറയുമ്പോഴെല്ലാം നമുക്കൊരു നല്ലനാള്‍ വരുമെന്ന് അവള്‍ പറയാറുണ്ടായിരുന്നു. പേടിയില്ലാതെ തനിച്ച് വീട്ടിലേക്ക് നടന്നു വരുന്ന പകലുകളെ അവള്‍ കിനാവു കാണാറുണ്ടായിരുന്നു. ഇനിയങ്ങിനെ ഒരു നാളുകള്‍ ഞങ്ങള്‍ക്കുണ്ടാവുമോ..ഇത്ര ചെറുപ്രായത്തില്‍ ഇത്രയും ക്രൂരമായി ഞങ്ങളുടെ കുഞ്ഞിനെ കൊന്നിട്ടും അതാരേയും നോവിക്കുന്നില്ലെങ്കില്‍..അധികാരത്തിന്റെ അകത്തളങ്ങളില്‍ അതൊരു ചെറു കാറ്റു പോവുമാവുന്നില്ലെങ്കില്‍ അങ്ങിനൊരു നാളെന്നത് കിനാവു കാണാന്‍ പോലും കഴിയാത്തവരാവുമോ ഞങ്ങള്‍...ഇന്ത്യന്‍ മണ്ണിന്റെ നെഞ്ചത്ത് കിടത്തി സവര്‍ണ മേധാവിത്വം ചുട്ടുകൊന്ന ആ പത്തൊമ്പതുകാരിയുടെ അമ്മ ചോദിക്കുന്നു.
കടപ്പാട് ഇന്ത്യന്‍ എക്‌സ്പ്രസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."