HOME
DETAILS
MAL
കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ച ബി.ജെ.പി ഐ.ടി സെല്‍ നേതാവ് പിടിയില്‍
backup
October 04 2020 | 16:10 PM
ആലത്തൂര്‍: നവ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ചതിന് ബി.ജെ.പി ഐ.ടി സെല്‍ നേതാവ് പൊലിസ് പിടിയില്‍. ബി.ജെ.പി ആലത്തൂര്‍ മണ്ഡലം ഐ.ടി സെല്‍ കോഡിനേറ്റര്‍ ആലത്തൂര്‍ പെരുങ്കുളം സ്വദേശി അശ്വിന് മുരളിയെയാണ് (28) ആലത്തൂര്‍ സി.ഐ ബോബിന് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിക്കുന്നതും കാണുന്നതും തടയുന്നതിനായി സംസ്ഥാന പൊലിസ് നടത്തിയ ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായാണ് പാലക്കാട് എസ്.പിയുടെ നിര്‍ദേശാനുസരണം റെയ്ഡ് നടത്തിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
ഐ.ടി ആക്ട് 67 ബി പ്രകാരം കേസെടുത്ത് ഇയാളെ റിമാന്‍ഡ് ചെയ്തു. ഗ്രേഡ് എസ്.ഐ റഹിമാന്‍, എ.എസ്.ഐ ബാബു പോള്‍, ഡബ്ല്യു.സി.പി.ഒ സുജിഷ, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന് അനൂപ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."