HOME
DETAILS
MAL
അന്‍ഷുല കാന്ത് എസ്.ബി.ഐ എം.ഡി
backup
September 07 2018 | 19:09 PM
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ പുതിയ മാനേജിങ് ഡയരക്ടറായി അന്‍ഷുല കാന്തിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. 2020 സെപ്റ്റംബര്‍ 30വരെയാണ് നിയമന കാലാവധി.
ബാങ്കിന്റെ ഡയരക്ടര്‍ ബോര്‍ഡാണ് ഇവരുടെ പേര് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. എസ്.ബി.ഐക്ക് നിലവില്‍ മൂന്ന് എം.ഡിമാരാണുള്ളത്. അന്ഷുലക്കു പുറമെ പി.കെ ഗുപ്ത, ഡി.കെ ഖാര എന്നിവരാണ് മറ്റുള്ളവര്‍.
ബി. ശ്രീറാം രാജിവച്ച ഒഴിവിലാണ് അന്‍ഷുലയെ നിയമിച്ചത്. കഴിഞ്ഞ ജൂണ്‍ 30നാണ് ശ്രീറാം രാജിവച്ചത്. അദ്ദേഹമിപ്പോള്‍ ഐ.ഡി.ബി.ഐ ബാങ്ക് എം.ഡിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."