തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ചിറ്റ് പ്രഹരം
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘന പ്രവര്‍ത്തനങ്ങളോട് അനുവര്‍ത്തിച്ചു പോന്ന മൃദുസമീപനത്തില്‍ പ്രതിഷേധിച്ച് കമ്മിഷനിലെ അംഗമായ അശോക് ലാവാസ കമ്മിഷന്‍ യോഗത്തില്‍നിന്ന് മെയ് നാലു മുതല്‍ വിട്ടുനില്‍ക്കുകയാണെന്ന വാര്‍ത്ത ഈ സുപ്രധാന ഭരണഘടനാ സ്ഥാപനത്തിന്റെ തകര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
നേരത്തെ സി.ബി.ഐയുടെയും റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര വിജിലന്‍സ് വകുപ്പിന്റെയും ആദായനികുതി വകുപ്പിന്റെയും സുപ്രിംകോടതിയുടെയും നിഷ്പക്ഷതയും സുതാര്യതയും നശിപ്പിച്ച മോദി സര്‍ക്കാര്‍ അവസാനം കൈവച്ചത് തെരഞ്ഞെടുപ്പ് കമ്മിഷനിലായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ സുനില്‍ അറോറ മോദി സര്‍ക്കാരിന്റെ കളിപ്പാവയായി മാറിയിരിക്കുന്നുവെന്നാണ് അദ്ദേഹത്തിനെതിരേ ഉയര്‍ന്നു വന്നിരിക്കുന്ന പ്രധാന ആരോപണം. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന നടപടികളായിരുന്നു തുടരെത്തുടരെ അദ്ദേഹത്തില്‍നിന്ന് ഉണ്ടായിക്കൊണ്ടിരുന്നതും. പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ബാലാകോട്ടില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത് തന്റെ നേട്ടമായി കൊട്ടിഘോഷിക്കുകയും ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുനിന്ന് രാഹുല്‍ഗാന്ധി ഒളിച്ചോടി ന്യൂനപക്ഷം ഭൂരിപക്ഷമായ വയനാട്ടില്‍ മത്സരിക്കുന്നുവെന്ന ആക്ഷേപം ചൊരിഞ്ഞതും പെരുമാറ്റച്ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പില്‍ വരുത്താന്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കണമെന്നും അശോക് ലാവാസ കമ്മിഷന്‍ യോഗത്തില്‍ ആവശ്യപ്പെട്ടുവെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വഴങ്ങിയില്ല. ഇതില്‍ പ്രതിഷേധിച്ച് തന്റെ എതിരഭിപ്രായം തീരുമാനത്തില്‍ രേഖപ്പെടുത്തണമെന്ന് ലാവാസ ആവശ്യപ്പെട്ടെങ്കിലും അതും അറോറ തള്ളിക്കളഞ്ഞു. ഇതേ തുടര്‍ന്ന് മെയ് നാലു മുതല്‍ ലാവാസ കമ്മിഷന്‍ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്ന വിവരം ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്.
തീര്‍ത്തും ഞെട്ടിപ്പിക്കുന്നതാണ് ഈ വിവരം. തെരഞ്ഞെടുപ്പ് കമ്മിഷനകത്ത് ജനാധിപത്യവിരുദ്ധ പ്രവണതകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നു വരുമ്പോള്‍ സത്യസന്ധമായും സുതാര്യമായും ഉണ്ടാവേണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് തന്നെ സംശയങ്ങളുണ്ടാവുക സ്വാഭാവികം. മോദി തുടരെത്തുടരെ പെരുമാറ്റച്ചട്ടം ലംഘിച്ചുപോന്നത് ഈ സംശയങ്ങള്‍ക്കു ബലം നല്‍കുകയും ചെയ്യുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷനില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ കൂട്ടായ തീരുമാനമാണ് എടുക്കേണ്ടതെന്നും അഥവാ അതിനു കഴിയുന്നില്ലെങ്കില്‍ ഭൂരിപക്ഷ അഭിപ്രായപ്രകാരമാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രിംകോടതി വിധിയുണ്ട്. എന്നാല്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം അംഗത്തിനുണ്ട്. ആ സ്വാതന്ത്ര്യമാണ് ലാവാസ ഉപയോഗപ്പെടുത്തിയത്. എന്നാല്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്താനാവില്ല എന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിലപാട് ജനാധിപത്യ സംവിധാനത്തിന്റെ സൗന്ദര്യത്തെയാണ് ഇല്ലാതാക്കിയത്.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടുള്ള വിധി പ്രസ്താവത്തില്‍ നാലു ജഡ്ജിമാര്‍ അനുകൂലമായി നിന്നപ്പോള്‍ വിഭിന്ന വിധി നല്‍കിയ ഇന്ദു മല്‍ഹോത്രയുടെ വിധി പ്രസ്താവത്തിന്റെ പൂര്‍ണ രൂപവും രേഖപ്പെടുത്തിയിരുന്നു. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ല. ഇതേപോലുള്ള പ്രശ്‌നം സുപ്രിംകോടതിയില്‍ ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോഴും ഉടലെടുത്തിരുന്നു. അന്ന് ഉയര്‍ന്നുകേട്ട ഒരു വാദം ഇതര ജസ്റ്റിസുമാരുടെ അധികാരാവകാശങ്ങള്‍ മാത്രമേ ചീഫ് ജസ്റ്റിസിനും ഉള്ളൂവെന്നും ജഡ്ജിമാരില്‍ ഒന്നാമന്‍ എന്ന പരിഗണന മാത്രമേ അദ്ദേഹത്തിനുള്ളൂ എന്നുമായിരുന്നു.
അതുപോലെ തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മിഷനും എന്ന വാദവും ഇപ്പോള്‍ പ്രബലമാണ്. ഒരംഗത്തിന്റെ രേഖപ്പെടുത്തപ്പെടുന്ന വിയോജിപ്പ് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സുപ്രിംകോടതിയില്‍ വരെ അതുണ്ടാകുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ അതു നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. പൗരന്റെ വിയോജിക്കാനുള്ള അവകാശം ഭരണഘടന വിഭാവനം ചെയ്തതാണ്. അതൊരു കുറിപ്പായി ഒരംഗം രേഖപ്പെടുത്തുന്നതിനെ എന്തിനാണ് കമ്മിഷന്‍ ഭയപ്പെടുന്നത്? തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നില്ലെങ്കില്‍ മേലില്‍ നടക്കുന്ന യോഗങ്ങളിലൊന്നും താന്‍ പങ്കെടുക്കുകയില്ലെന്ന ലാവാസയുടെ നിലപാട് ശരിയായ തീരുമാനമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യതയില്ലായ്മയാണ് ഇത് പുറത്തുകൊണ്ടുവരുന്നത്. മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതെല്ലാം ബോധപൂര്‍വമായിരുന്നു. ആ തെറ്റുകള്‍ക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയെന്നത് നമ്മുടെ ഭരണഘടനയുടെ തകര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഒപ്പം തന്നെ അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഇത്തരമൊരു ഭരണഘടനാ സ്ഥാപനത്തില്‍ ഭരണകക്ഷിക്ക് താല്‍പര്യമുള്ളവരെ പ്രതിഷ്ഠിക്കുന്ന രീതിക്കും മാറ്റം വരുത്തേണ്ടിയിരിക്കുന്നു. നിഷ്പക്ഷമായും നിര്‍ഭയമായും സുതാര്യമായും നടത്തപ്പെടേണ്ട മഹത്തായ സ്ഥാപനങ്ങളില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."