ഓസ്ട്രിയയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
വിയന്ന: ഓസ്ട്രിയയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് നിലവിലെ സഖ്യസര്‍ക്കാര്‍ തകര്‍ന്നതിനാല്‍ ചാന്‍സിലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് ആണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്.
സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നടക്കണമെന്ന് ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന് ആവശ്യപ്പെട്ടു. പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കണം. അതിനാല്‍ സെപ്റ്റംബറില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ താന്‍ അഭ്യര്‍ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലര്‍ ഹെയ്ന്‍സ് ക്രിസ്റ്റ്യന്‍ രാജിവച്ചതിന് പിന്നാലെയാണ് ചാന്‍സിലറുടെ പ്രഖ്യാപനം. അഴിമതിയുമായി ബന്ധപ്പെട്ട് റഷ്യന്‍ നിക്ഷേപകയോട് ഹെയ്ന്‍സ് ക്രിസ്റ്റ്യന്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടിയും കുര്‍സിന്റെ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലായിരുന്നു നേരത്തെ സര്‍ക്കാര്‍ രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."