സ്വര്‍ണക്കടത്ത്: തെളിവുകള്‍ ഉടന്‍ ഹാജരാക്കണം; അല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് കോടതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തരമായി തെളിവുകള്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശവുമായി എന്‍.ഐ.എ കോടതി. അല്ലാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കേണ്ടിവരുമെന്നും ഐ.എന്‍.എ കോടതി അന്വേഷണസംഘത്തിന് മുന്നറിയിപ്പ് നല്കി.
കേസില്‍ കസ്റ്റഡിയിലുള്ള ഏഴുപേരുടെ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിക്കവെയാണ് കോടതി ഇക്കാര്യം പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണം. ഇത് ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പരിഗണിക്കേണ്ടിവവരുമെന്നും കോടതി പറഞ്ഞു.
യു.എ.പി.എ ചുമത്താന്‍ കഴിയുന്ന തരത്തിലുള്ള ഒരു തെളിവും എന്‍.ഐ.എ ഹാജരാക്കിയിട്ടില്ലെന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടുന്നുട. ഈ സാഹചര്യത്തിലാണ്, അടിയന്തരമായി കേസ് ഡയറി ഹാജരാക്കണമെന്നും, എഫ്.ഐആറില്‍ ചൂണ്ടിക്കാട്ടിയ കുറ്റങ്ങള്‍ക്കെല്ലാം അനുബന്ധ തെളിവുകള്‍ ഉടന്‍ ഹാജരാക്കണമെന്നും എന്‍.ഐ.എ കോടതി ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."