HOME
DETAILS
MAL
കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ വേട്ടയാടുന്നു: കെ സുരേന്ദ്രന്
backup
July 23 2016 | 23:07 PM
കണ്ണൂര്‍: ജില്ലയില്‍ ഡി.വൈ.എഫ്.ഐ സഹായത്തോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നു ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം നടത്തി വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയില്‍ ഐ.എസ് തീവ്രവാദികളെപോലും നാണിപ്പിക്കുന്ന രീതിയിലുള്ള ആക്രമണമാണു നടത്തുന്നത്. കൊലയാളികളെ സൃഷ്ടിക്കാനുള്ള റിക്രൂട്ട്മെന്റ് ഏജന്‍സിയായാണ് എസ്.എഫ്.ഐയെ സി.പി.എം കാണുന്നത്. ജനാധിപത്യ രീതിയില്‍ കെ.എസ്.യു വിദ്യാര്‍ഥികളെ കാംപസുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സമരമാര്‍ഗം ആരംഭിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി ജനറല്‍സെക്രട്ടറി സതീശന് പാച്ചേനി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, വി.പി അബ്ദുല്‍റഷീദ്, റോബര്‍ട്ട് വെള്ളാംവള്ളി എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."