കര്‍ഷകരും കൃഷി ഓഫിസര്‍മാരും തമ്മില്‍ തര്‍ക്കം
മമ്പാട്: തൃക്കെക്കുത്ത് കൃഷി ഓഫിസില്‍ കര്‍ഷകരും കൃഷി ഓഫിസര്‍മാരും തമ്മില്‍ തര്‍ക്കം. രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറത്തുനിന്ന് ജില്ലാ കൃഷി ഓഫിസര്‍ നേരിട്ടെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. പ്രശ്‌നമുള്ള കൃഷി സ്ഥലം സന്ദര്‍ശിച്ചാണ് കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം കൈകൊണ്ടത്.
മമ്പാട് തൃക്കെക്കുത്ത് ഭാഗത്ത് താമസിക്കുന്ന ലാല്‍ ബെഞ്ചമിന്‍ എന്ന കര്‍ഷകന്റെ ആയിരത്തില്‍പരം വാഴകള്‍ പ്രളയത്തെ തുടര്‍ന്ന് നശിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിന് ദിവസങ്ങളായി നിരവധി തവണ കൃഷിഭവനില്‍ കയറിയിറങ്ങിയെങ്കിലും നടപടികളുണ്ടായില്ല. കുലച്ച വാഴകള്‍ ആണെന്നും അതിന് ഇന്‍ഷൂര്‍ കിട്ടില്ലെന്നും കാണിച്ച് കൃഷി ഓഫിസര്‍ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. ആയിരം വാഴകളാണ് ഇത്തരത്തില്‍ നശിച്ചെതെന്നിരിക്കേ 300 വാഴകള്‍ മാത്രമാണ് കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷിഓഫീസര്‍ എണ്ണി തിട്ടപ്പെടുത്തിയത്. ബാക്കി വാഴകള്‍ക്ക് ആനുകൂല്യം കിട്ടാന്‍ പ്രയാസമാണെന്ന് കൃഷി ഓഫിസര്‍ പറഞ്ഞതായി ബെഞ്ചമിന്‍ പറഞ്ഞു. കൂടാതെ വാഴകള്‍ക്ക് നാട്ട കൊടുക്കണമെന്നും കൃഷി ഓഫിസര്‍ പറഞ്ഞതായി ബെഞ്ചമിന്‍ പറയുന്നു അതുപോലെതന്നെ തൊട്ടടുത്ത കര്‍ഷകരായ പൊയ്കയില്‍ ബേബി, പൊയ്കയില്‍ ചാക്കോ തുടങ്ങിയവര്‍ക്കും ഇതേ പ്രശ്‌നത്തില്‍ കൃഷി ഓഫിസര്‍ തടസം പറഞ്ഞതായും കര്‍ഷകര്‍ പറയുന്നു. ഒടുവില്‍ പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലാ കൃഷി ഓഫിസര്‍ എന്‍ യു സദാനന്ദന്‍, പ്രോജക്ട് ഡയറക്ടര്‍ സത്യദേവന്‍ തുടങ്ങിയവര്‍ മമ്പാട് കൃഷിഭവനില്‍ എത്തുകയും കര്‍ഷകരുടെ ഫയലുകളും പരാതികളും പരിശോധിക്കുകയും ചെയ്തു. പല രേഖകളിലും യഥാസമയം തിയതികള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും വിവരങ്ങള്‍ പൂര്‍ണമല്ലെന്നും കണ്ടെത്തി. തുടര്‍ന്ന് ബെഞ്ചമിന്റെ തൃക്കൈ കുത്തിലെ വാഴകൃഷി സന്ദര്‍ശിച്ചു. വാഴകള്‍ എണ്ണിതിട്ടപ്പെടുത്തി ആയിരം വാഴകള്‍ക്ക് ആനുകൂല്യം കൊടുക്കാന്‍ തീരുമാനമായതോടെയാണ് കര്‍ഷകര്‍ പിന്‍മാറിയത്.
അതേ സമയം ആയിരം വാഴകളും ബെഞ്ചമിന്‍ ഇന്‍ഷൂര്‍ ചെയ്തിരുന്നുവെന്നും ഇതിന്റെ ബില്ലില്‍ തിയതി രേഖപ്പെടുത്താത്തതിനാലാണ് ഇന്‍ഷൂറന്‍സ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായതെന്നും ഇക്കാര്യം കര്‍ഷകരെ ബോധ്യപ്പെടുത്തിയിട്ടുള്ളൂവെന്നുമാണ് കൃഷി ഓഫിസര്‍ സിയാദ് പറയുന്നത്. നഷ്ടം കണക്കാക്കാന്‍ സ്ഥലത്തെത്തിയപ്പോള്‍ കൃഷിക്കാരുടെ സാന്നിധ്യത്തില്‍ വാഴകള്‍ എണ്ണാന്‍ കഴിഞ്ഞില്ലെന്നും കൃഷിഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."