കലക്ടറേറ്റിലെ ഫ്യൂസൂരിയ സംഭവം എല്ലാ ഓഫിസുകള്‍ക്കും പ്രത്യേക വൈദ്യുത മീറ്റര്‍ 30നകം
കണ്ണൂര്‍: കലക്ടറേറ്റിലെയും അനക്സ് കെട്ടിടത്തിലെയും എല്ലാ ഓഫിസുകള്‍ക്കും 30നകം പ്രത്യേക വൈദ്യുത മീറ്റര്‍ ഘടിപ്പിക്കും. എ.ഡി.എം മുഹമ്മദ് യൂസഫിന്റെ അധ്യഷതയില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് 14ന് കെ.എസ്.ഇ.ബി 17 ഓഫിസുകളുടെ ഫ്യൂസ് ഊരിയതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം പ്രശ്നം തീര്‍ക്കാന്‍ തീരുമാനമെടുത്തത്. വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. സംഭവം മാധ്യമങ്ങളിലൂടെ വിവാദമായതോടെ കലക്ടര്‍ ഇടപെട്ട് താല്‍ക്കാലികമായി വൈദ്യുതി പുന:സ്ഥാപിച്ചിരുന്നു. ആകെയുള്ള 48 ഓഫിസുകളില്‍ 30 എണ്ണം ഇതിനായി കെ.എസ്.ഇ.ബി ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ 23 ഓഫിസുകള്‍ക്ക് ഇതിനകം നടപടികള്‍ പൂര്‍ത്തിയാക്കി പ്രത്യേക മീറ്റര്‍ സ്ഥാപിച്ചതായി കെ.എസ്.ഇ.ബി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഏഴ് ഓഫിസുകള്‍ക്ക് ഉടന്‍ പരിശോധന നടത്തി പണം അടക്കാന്‍ നോട്ടിസ് നല്‍കും. ബാക്കിയുള്ള 18 ഓഫിസുകള്‍ പ്രത്യേക മീറ്ററിനായുള്ള നടപടികള്‍ 30നകം കൈക്കൊള്ളണമെന്ന് എ.ഡി.എം നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."