കണ്ണൂര്‍ മണ്ഡലത്തിന് 370 കോടിയുടെ റോഡ് വികസന പദ്ധതി
കണ്ണൂര്‍: മണ്ഡലത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് 370 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുളളതെന്ന് തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി. ഫ്‌ളൈ ഓവര്‍ പ്രവൃത്തിക്ക് 30 കോടി അനുവദിച്ചു.
വലിയന്നൂര്‍-നായാട്ടുപാറ-4 കോടി, തോട്ടട-കിഴുന്നപ്പാറ-6 കോടി, ചൊവ്വ-നടാല്‍ ബൈപ്പാസ്-രണ്ടരകോടി, കുറുവ-കടലായി-വട്ടക്കുളം റോഡ് - 5 കോടി, ചൊവ്വ-അഞ്ചരക്കണ്ടി-കീഴല്ലൂര്‍ റോഡ് - 20 കോടി, ഏച്ചൂര്‍-മൗവ്വഞ്ചേരി റോഡ് രണ്ടര കോടി, പയ്യാമ്പലം ബീച്ച് റോഡ് (മണല്‍ വരെ)-6 കോടി. നടാല്‍ പാലം നിര്‍മാണത്തിന് 10 കോടിയും സിവില്‍ സ്റ്റേഷന്‍ അനക്‌സ് പ്രവൃത്തിക്ക് 10 കോടിയും നിര്‍ദേശിച്ചിട്ടുണ്ട്.
കണ്ണൂര്‍ പി.ഡബ്ല്യു.ഡി അഡീഷണല്‍ ബ്ലോക്ക്, കണ്ണൂര്‍ പോളിടെക്‌നിക്ക്, ഐ.ടി, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് ഫ്‌ളാറ്റ് രീതിയിലുളള നിര്‍മാണം, മുണ്ടയാട് പൗള്‍ട്രി ഫാം പ്രവൃത്തി എന്നിവയും നിര്‍ദേശിക്കപ്പെട്ട പദ്ധതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."