യുവതിയുടെ സത്യഗ്രഹപന്തലില്‍ മനുഷ്യ വിസര്‍ജ്യം നിക്ഷേപിച്ചതായി പരാതി
ശാസ്താംകോട്ട: മകളുടെ പിതൃത്വം അംഗീകരിക്കാന്‍ ഡി.എന്‍.എ പരിശോധന ആവശ്യപ്പെട്ട് യുവതി സത്യഗ്രഹസമരമിരിക്കുന്ന വഴിയോരത്തെ സ്ഥലത്തു സാമൂഹ്യവിരുദ്ധര്‍ മനുഷ്യ വിസര്‍ജ്യം നിക്ഷേപിച്ചതായി പരാതി. കോട്ടയം കുമരകം സ്വദേശിനി ശ്രീഭ മകളുമായി ഐവര്‍കാല പോരുവഴി ശാസ്താംനടയില്‍ തുടരുന്ന സമരപന്തലിലാണ് സാമൂഹ്യവിരുദ്ധര്‍ മനുഷ്യ വിസര്‍ജ്യം നിക്ഷേപിച്ചത്. ഭര്‍ത്താവിന്റെ സ്ഥലമായ ഇവിടെ കഴിഞ്ഞ 20 ദിവസമായി സമരം തുടരുകയാണ്. തന്റെ സമരം പൊളിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് മനുഷ്യവിസര്‍ജ്യവും മീന്‍ തലയും കൊണ്ടിട്ടതെന്ന് ശ്രീഭ ആരോപിച്ചു. സമരത്തെ ഏതു വിധേനയും തകര്‍ക്കുകയാണു ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. 1999 ഒകേ്ടാബര്‍ 15നാണ് ആന്ധ്രയില്‍ കരസേനയില്‍ ജോലിചെയ്യവെ ഐവര്‍കാല സ്വദേശിയായ യുവാവ് ശ്രീഭയെ വിവാഹം ചെയ്തത്.
വടക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്‍പതു വര്‍ഷത്തെ ജീവിതത്തിനൊടുവില്‍ കുട്ടി തന്റേതല്ലെന്ന വാദമുയര്‍ത്തിയ ഇയാള്‍ ഭാര്യയേയും മകളേയും ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. മകളുടെ പിതൃത്വം ഡി.എന്‍.എ ടെസ്റ്റിലൂടെ പരിശോധന നടത്തണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ 20 ദിവസമായി ഭര്‍ത്താവിന്റെ വീടിനു സമീപം റോഡരുകില്‍ ഇവര്‍ സമരം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."