HOME
DETAILS
MAL
ആധാരം എഴുത്തുകാരുടെ തൊഴില്‍ സംരക്ഷിക്കണം
backup
July 24 2016 | 00:07 AM
കാസര്‍കോട്: ആധാരം കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഇത് എഴുതി കൊടുക്കാമെന്ന സര്‍ക്കാര്‍ ഉത്തരവു പിന്‍വലിക്കണമെന്നും കാലങ്ങളായി ആധാരം എഴുത്തു നടത്തി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന ആധാരം എഴുത്തുകാരുടെ തൊഴില്‍ സംരക്ഷിക്കണമെന്നും ആധാരം എഴുത്ത് അസോസിയേഷന് ജില്ലാ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വര്‍ധിപ്പിച്ച മുദ്രപത്രവില പിന്‍വലിക്കുക, ക്ഷേമ നിധി പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷന് ഉന്നയിച്ചു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന യോഗം കെ കുഞ്ഞിരാമന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് സുനില്‍ കുമാര്‍ കൊട്ടറ അധ്യക്ഷനായി. ടി.കെ രാജന്, ജോസ്, ബഷീര്‍ വെള്ളിക്കോത്ത്, ബങ്കളം കുഞ്ഞികൃഷ്ണന്, വി.പി സത്യനാഥ്, കെ.ജെ ക്ലമന്റ്, വി ശങ്കരന് നമ്പൂതിരി, വി മാധവന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."