HOME
DETAILS
MAL
അബ്ദുറഹ്മാൻ മുസ്ല്യാരുടെ നിര്യാണത്തിൽ കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു
backup
October 06 2020 | 00:10 AM
മനാമ : കെഎംസിസി നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി അംഗവുമായ സഹീർ എടച്ചേരിയുടെ പിതാവും എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം പി അബ്ദുറഹ്മാൻ മുസ്ല്യാരുടെ നിര്യാണത്തിൽ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു .
ദീർഘ കാലം മഹല്ല് ഖാസിയും , പുതിയങ്ങാടി മഹല്ല് പ്രസിഡന്റുമായും പ്രവർത്തിച്ച അദ്ദേഹം വർധക്യസഹചമായ രോഗത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു .
എം.പി ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ധേഹത്തിന്‍റെ വിയോഗം മൂലം നാടിനും കുടുംബത്തിനുമുണ്ടായ വേദനയിൽ കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പങ്കുചേരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പരേതന് വേണ്ടി മയ്യത്ത് നിസ്കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും ഭാരവാഹികൾ അഭ്യർത്ഥിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."