HOME
DETAILS

ഹജ്ജ്: ജി.എസ്.ടി കുറച്ചിട്ടും ചെലവ് കൂടുന്നു

  
backup
May 20 2019 | 20:05 PM

hajj-gst-news-21-05-2019

അശ്‌റഫ് കൊണ്ടോട്ടി


കൊണ്ടോട്ടി: വിമാന ടിക്കറ്റിലെ ജി.എസ്.ടി കുറച്ചിട്ടും ഇന്ത്യയില്‍ ഹജ്ജ് കമ്മിറ്റികള്‍ മുഖേനയുള്ള തീര്‍ഥാടനത്തിന് ചെലവ് കൂടുതല്‍. ഈ വര്‍ഷം ഏഴ് എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടനത്തിന് മൂന്നുലക്ഷത്തിന് മുകളിലാണ് നിരക്ക്. ഹജ്ജ് സബ്‌സിഡി ഒഴിവാക്കല്‍, വിമാന ടിക്കറ്റ് നിരക്ക്, കെട്ടിടങ്ങളുടെ വാടക നിരക്കുകളുടെ വര്‍ധനവ് തുടങ്ങിയവയാണ് ഇന്ത്യയിലെ ഹജ്ജ് തീര്‍ഥാടനത്തിന് നിരക്ക് ഉയരാന്‍ കാരണം.
കരിപ്പൂരില്‍ നിന്ന് ഒന്നാം കാറ്റഗറിയില്‍ 2,82,550 രൂപയും അസീസിയ്യ കാറ്റഗറിയില്‍ 2,45,500 രൂപയുമാണ്. കഴിഞ്ഞവര്‍ഷം ഒന്നാം കാറ്റഗറിയില്‍ 2,56,350 രൂപയും അസീസിയ്യില്‍ 2,22,200 രൂപയുമായിരുന്നു നിരക്ക്. കാല്‍ ലക്ഷം രൂപയുടെ മാറ്റമാണ് ഒരു വര്‍ഷത്തിനിടെ നിരക്കിലുണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മുതലാണ് ഹജ്ജ് സബ്‌സിഡി ഒഴിവാക്കിയത്.
വിമാന ടിക്കറ്റിലെ ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ തീര്‍ഥാടന ചെലവില്‍ കാര്യമായ മാറ്റങ്ങളില്ല. വിമാന ടിക്കറ്റുകളുടെ ഏകീകരണത്തിനുള്ള നടപടികളും കപ്പല്‍ സര്‍വിസ് ആരംഭിക്കലും ഇതുവരെ നടപ്പിലാക്കാനായിട്ടില്ല.
ഉംറ നിരക്കിന്റെ ഇരട്ടിയാണ് ഹജ്ജ് സീസണില്‍ വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഹജ്ജ് വേളയിലെ താമസത്തിന് കണ്ടെത്തുന്ന കെട്ടിടങ്ങളുടെ നിരക്ക് വര്‍ധനവും ഹജ്ജിന് ചെലവേറ്റുന്നു.
ഇന്ത്യയിലെ 21 ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍ ഈ വര്‍ഷം കൂടുതല്‍ നിരക്കുള്ളത് ഗോഹത്തിയില്‍ നിന്നാണ്. ഇവിടെ ഒന്നാം കാറ്റഗറിയിലുള്ളവര്‍ ഈ വര്‍ഷം ഹജ്ജിന് 3,22,600 രൂപയും അസീസിയ്യ കാറ്റഗറിയിലുളളവര്‍ 2,85,550 രൂപയുമാണ് നല്‍കേണ്ടത്. ഗയ വിമാനത്താവളത്തില്‍ നിന്ന് ഒന്നാം കാറ്റഗറിയില്‍ 3,18,850 രൂപയും അസീസിയ്യയില്‍ 2,81,800 രൂപയും നല്‍കണം. റാഞ്ചിയില്‍ നിന്ന് 3,14,750രൂപയും 2,77,700 രൂപയും നല്‍കണം. ശ്രീനഗര്‍, മംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ഒന്നാം കാറ്റഗറിക്കാര്‍ക്ക് മൂന്ന് ലക്ഷത്തിന് മുകളില്‍ ചെലവ് വരും.
മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കരിപ്പൂര്‍, കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളിലാണ് താരതമ്യേന ഹജ്ജിന് ചെലവ് കുറവുള്ളത്. മുംബൈയില്‍ നിന്ന് ഒന്നാം കാറ്റഗറിക്കാര്‍ക്ക് ആകെ 2,77,950 രൂപയും അസീസിയ്യ കാറ്റഗറിയില്‍ 2,40,900 രൂപയും മാത്രമാണ് ചിലവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago