ഹത്രാസ്: പ്രതിഷേധം പുകയുന്നു
ലഖ്‌നൗ: ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗിയുടെ കരിനിയമങ്ങളെ വകവയ്ക്കാതെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിഷേധക്കാര്‍ക്കെതിരേ രാജ്യദ്രോഹകുറ്റമടക്കം ചുമത്തിയ ഇന്നലെയും രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇന്നലെയും പ്രതിഷേധം നടത്തി. ഡല്‍ഹി ജന്തര്‍മന്ദറില്‍ ഇതു സംഘടകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു. എ.എ.പി നേതാക്കള്‍ അടക്കമുള്ളവര്‍ ഇന്നലെ ഇരയുടെ വീട് സ്ന്ദര്‍ശിച്ചു.
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ എന്നിവരടങ്ങുന്ന സംഘം ഇന്ന് ഹത്രാസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കും.
അതേസമയം ബി.ജെ.പി എം.പി കേസിലെ പ്രതികളെ പാര്‍പ്പിച്ച ജയില്‍ സന്ദര്‍ശിച്ചത് വിവാദമായി. എം.പി രാജ്‌വീര്‍ സിങ് ദില്‍വര്‍ ആണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ അലിഗര്‍ പൊലിസ് സീനിയര്‍ സൂപ്രണ്ടിനെ കാണാനെത്തിയ താന്‍ ജയിലറുടെ ക്ഷണ പ്രകാരം ചായകുടിക്കാന്‍ കയറിയതാണെന്നും പ്രതികളെ കാണാന്‍ പോയതല്ലെന്നുമാണ് എം.പിയുടെ വിശദീകരണം
അതിനിടെ ഇക്കഴിഞ്ഞമൂന്നിന് ഡല്‍ഹി-യു.പി അതിര്‍ത്തി പ്രദേശമായ നോയിഡയില്‍ അനധികൃതമായി കൂട്ടംകൂടിയെന്നാരോപിച്ച് 500 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ യു.പി പൊലിസ് കേസെടുത്തു. സെപ്റ്റംബര്‍ 14 നാണ് 19കാരിയെ നാലുപേര്‍ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൂട്ടബലാത്സംഗം ചെയ്തത്. വിവരം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചു. കൃഷിസ്ഥലത്ത് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആദ്യം അലിഗഡിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ മാര്‍ച്ച് നടത്തിയതിന് ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴിയെ കസ്റ്റഡിയില്‍ എടുത്തു.ചെന്നെയില്‍ വനിതകളുടെ നേതൃത്വത്തില്‍ ഗവര്‍ണറുടെ വസതിയിലേക്കായിരുന്നു കനിമൊഴിയുടെയും സംഘത്തിന്റെയും മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."