ചെങ്ങന്നൂരിലെ അനധികൃത ബിവറേജസ് ഔട്ട്‌ലറ്റ് അടച്ചുപൂട്ടണമെന്ന് താലൂക്ക് വികസന സമിതി
ചെങ്ങന്നൂര്‍: നഗരസഭയില്‍ തോട്ടിയാട്ട് ഭാഗത്ത് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യ വില്‍പ്പനശാല അടിയന്തിരമായി അടച്ചു പൂട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചെങ്ങന്നുര്‍ താലൂക്ക് വികസന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാലവര്‍ഷത്തിനു മുന്നോടിയായി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓടകളുടെ പണികള്‍ പൂര്‍ത്തികരിച്ച് സ്ലാബിടുന്നതിനാവശ്യമായ നപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ രാധമ്മ, വി.കെ ശോഭ, ടി.ടി ഷൈലജ, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ പി.എം.തോമസ്, പി.ജി.മുരുകന്‍, ടി.ടി.നന്ദനന്‍, എം അനന്ദന്‍ പിള്ള, ജോണ്‍സ് മാത്യു, ബാബുമീത്തില്‍ പറമ്പില്‍ ,കെ. ഷിബു രാജന്‍, ആര്‍.ഡി.ഒ.ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ജെസ്സിക്കുട്ടി മാത്യു, അഡീഷണന്‍ തഹസീല്‍ദാര്‍ വി.ഹരികുമാര്‍ ,എന്നിവരും: വിവിധ വകുപ്പു മേധാവികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."