HOME
DETAILS
MAL
കാഴ്ചയില്ലാത്ത ചന്ദ്രന് പെന്‍ഷനായി
backup
May 08 2017 | 18:05 PM
ആലപ്പുഴ: പൂര്‍ണമായി കാഴ്ചശക്തി നഷ്ടമായ ആറാട്ടുപുഴ വടക്ക് രാമാലയത്തില്‍ ആര്. ചന്ദ്രന് കാര്‍ത്തികപ്പള്ളിയിലെ സേവനസ്പര്‍ശത്തില്‍ പരാതിയുമായെത്തിയത് ദീര്‍ഘമായി നീണ്ടുപോകുന്ന തന്റെ പെന്ഷന് സംബന്ധിച്ച പരാതിയുമായി. പരാതി കേട്ട കലക്ടര്‍ രേഖകള്‍ പരിശോധിച്ചു.
അന്ധത തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ എല്ലാം പരിശോധിച്ചതോടെ പെന്ഷന് അനുവദിക്കാന്‍ അര്‍ഹതയുള്ളതായി കണ്ടെത്തി.
തുടര്‍ന്ന് പെന്ഷന് അനുവദിക്കുന്നതിന് ആറാട്ടുപുഴ പഞ്ചായത്ത് സെക്രട്ടറിക്ക് കലക്ടര്‍ വീണ എന്‍.മാധവന് നിര്‍ദേശം നല്കി. 2016 ല്‍ ചന്ദ്രന് പെന്ഷന് നല്‍കണമെന്നാവശ്യപ്പെട്ട് അപേക്ഷിച്ചെങ്കിലും കാത്തിരിപ്പ് നീളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."