യുവാക്കള്‍ മുന്നിട്ടിറങ്ങി; പൊതുകിണറില് വീണ്ടും ദാഹജലം
ചാവക്കാട്: മാലിന്യം തള്ളി വര്‍ഷങ്ങളായി ഉപയോഗശൂന്യമായ ഒരു പൊതുകിണറിനെ നാടിനായി വീണ്ടെടുത്തിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. മാലിന്യം നിറഞ്ഞ് വെള്ളമില്ലാതായ കിണറില്‍ ശുചീകരണത്തിന് ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളം നിറഞ്ഞു. കണ്ണീരു പോലെ തെളിഞ്ഞ ശുദ്ധമായ വെള്ളം. ചാവക്കാട് ബീച്ച് യൂവധാര കലാകായിക സാംസ്കാരിക വേദി പ്രവര്‍ത്തകരായ യുവാക്കളാണ് അശ്രാന്ത പരിശ്രമത്തിന് ശേഷം കിണറിനെ നാശത്തിന്റെ വക്കില്‍ നിന്നും പുനര്‍ജീവിപ്പിച്ചത്.
കിണറില്‍ കുന്നുകൂടി കിടന്നിരുന്ന മാലിന്യമെല്ലാം യുവാക്കള്‍ പുറത്തെടുത്തപ്പോള്‍ ചാവക്കാട് ബീച്ച് ഫിഷറീസ് കോളനിയില്‍ കാലങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന പൊതുകിണറായിരുന്നു ഇത്. സി.പി.എം ചാവക്കാട് വെസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.എം അലി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് എ.സി ആനന്ദന്, യുവധാര സെക്രട്ടറി ഐ.എം നൗഷാദ്, പ്രസിഡന്റ് കെ.പി പ്രജിത്ത്, രക്ഷാധികാരി ഹൈദരാലി, ട്രഷറര്‍ പി.എം സനീഷ്, ദിലീപ് ചാവക്കാടന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കിണറിന്റെ ശുചീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."