HOME
DETAILS

ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ശാസ്ത്രീയമായി വിലയിരുത്തേണ്ടത് അനിവാര്യം: കൃഷി മന്ത്രി

  
backup
July 24 2016 | 01:07 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d

മണ്ണുത്തി: ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ശാസ്ത്രീയമായി വിലയിരുത്തേണ്ടത് അനിവാര്യമാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജില്‍ കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിച്ച ഡോ.കെ.എന്‍ ശ്യാമസുന്ദരന്‍ നായര്‍ അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
 രാജ്യത്തിന്റെ ഏറ്റവും വലിയ സ്വത്ത് ജൈവ സമ്പത്താണ്. നമ്മുടെ ജൈവ സമ്പത്തിനും മണ്ണിനും വായുവിനുമൊക്കെ ഹരിതവിപ്ലവം ശോഷണം വരുത്തിയെന്ന വാദം പരിശോധിക്കപ്പെടണം. ജൈവകൃഷിയെ അനുകൂലിക്കുമ്പോള്‍ തന്നെ അതൊരു തീവ്രവാദമായി മാറാന്‍ അനുവദിക്കാനാവില്ല, മന്ത്രി പറഞ്ഞു. ആഗോളവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ തന്നെ അതുണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ച് ബോധവല്‍കരണം നടത്തിയ ആളായിരുന്നു ഡോ.കെ.എന്‍ ശ്യാമസുന്ദരന്‍ നായരെന്ന് മന്ത്രി പറഞ്ഞു. ആസൂത്രണ ബോര്‍ഡംഗമായും വൈസ് ചാന്‍സലറായും ഇരിക്കുമ്പോഴും മനുഷ്യത്വവും ജനാധിപത്യ ബോധവും ലാളിത്യവും കൈവിടാതെ പെരുമാറിയ അദ്ദേഹം ഒരു മാതൃകാ പൊതുപ്രവര്‍ത്തകനുമായിരുന്നു.
മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ണില്‍ ചവിട്ടി വേണം നടത്താനെന്ന് അദ്ദേഹത്തിന്റെ സ്മരണ നമ്മെ ഓര്‍മിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ജനിതക വിപ്ലവത്തിന്റെ നൈതികതയും സാമൂഹ്യപ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ബി.ഇക്ബാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.രാജന്‍ എം.എല്‍.എ അധ്യക്ഷനായി. വൈസ് ചാന്‍സലര്‍ ഡോ.പി രാജേന്ദ്രന്‍, വിജ്ഞാന്‍ വ്യാപന ഡയറക്ടര്‍ ഡോ.എസ്.എസ്റ്റലിറ്റ, ഗവേഷണ ഡയറക്ടര്‍ ഡോ.സാജന്‍ കുര്യന്‍, രജിസ്ട്രാര്‍ ഡോ.കെ.അരവിന്ദാക്ഷന്‍, സ്ത്രീപഠനകേന്ദ്രം മേധാവി ഡോ.പി.എസ് ഗീതകുട്ടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല;  കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago