HOME
DETAILS

പ്രഭാകരന്റെ ഇഫ്താര്‍ വീട്

  
backup
May 21 2019 | 10:05 AM

9868768857587757565656556-2


പല കൈവഴികളാല്‍ ഒഴുകുന്നൊരു പുഴ പോലെയാണ് നോമ്പ്. ഓരോരുത്തര്‍ക്കും ഓരോ ഭാവങ്ങളാണ് നോമ്പ് സമ്മാനിക്കുക. പ്രഭാകരന്റെ നോമ്പും ഇത്തരത്തിലൊന്നാണ്. ഒരു തരത്തില്‍ ഐക്യപ്പെടല്‍.. മറ്റൊരര്‍ഥത്തില്‍ സമര്‍പ്പണത്തിന്റെ സാര്‍വലൗകിക ഭാവം... അതുമല്ലെങ്കില്‍ ഒരു ആനന്ദം.
മതമൈത്രിയുടെ പന്തലിട്ട് മനുഷ്യസ്നേഹം കൊണ്ടു വിരുന്നൂട്ടുന്ന വളാഞ്ചേരിക്കാരന്‍ പ്രഭാകരന്റെ ജീവിതം നോമ്പിനാലാണ് മനോഹരമാകുന്നത്. 32 വര്‍ഷമായി റമദാന്‍ നോമ്പ് നോല്‍ക്കുന്ന വളാഞ്ചേരി കോട്ടീരി പൊന്നാത്ത് പ്രഭാകരന്‍ നാട്ടുകാര്‍ക്കൊരു വിസ്മയമാണ്.
നോമ്പിനെ ഒരു ആനന്ദമായാണ് പ്രഭാകരന്‍ സ്വീകരിച്ചത്. പട്ടിണി കിടക്കുന്ന ത്യാഗമോ പീഡനമോ ആയല്ല. പകലിലെ പട്ടിണിയും രാത്രിയിലെ ഭക്ഷണവും ഒരുപോലെ സമ്മാനിക്കുന്ന ആനന്ദത്തില്‍ പ്രഭാകരന്‍ നോമ്പിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞു. നോമ്പിനെ വെറുമൊരു പട്ടിണിയായും ജ്വലിക്കുന്ന ത്യാഗമായും ബുദ്ധിമുട്ടിക്കുന്ന പീഡനമായും കണ്ടവര്‍ക്കെല്ലാം പ്രഭാകരന്റെ നോമ്പ് ജീവിതം അത്ഭുതമായിരുന്നു എന്നും. നോമ്പിന്റെ ആനന്ദലഹരി തിരിച്ചറിഞ്ഞവര്‍ക്കെ പ്രഭാകരന്റെ നോമ്പിന്റെ ആഴം തിരിച്ചറിയാനാകൂ...
നോമ്പെടുക്കുന്നതിനോടൊപ്പം സ്വന്തം വീട്ടില്‍ ഇഫ്താര്‍ വിരുന്നും നടത്തും പ്രഭാകരന്‍. നോമ്പിന്റെ പട്ടിണിപോലെത്തന്നെ വിശുദ്ധമാണ് ഭക്ഷണമൂട്ടലെന്നും പ്രഭാകരനറിയാം.
കഴിഞ്ഞ ഇഫ്താറിന് എത്തിയത് മന്ത്രി കെ. ടി. ജലീലടക്കം സമൂഹത്തിന്റെ നാനാഭാഗത്തു നിന്നുള്ളവരാണ്. പ്രഭാകരന്റെ നോമ്പിനെ ഒരു നാട് എങ്ങനെ ആഘോഷിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഇഫ്താറുകളിലെ ഇത്തരം സാന്നിധ്യങ്ങള്‍.
കഴിഞ്ഞ 32 വര്‍ഷമായി റമദാന്‍ വ്രതമെടുക്കുന്ന ആളാണ് പ്രഭാകരന്‍. തുടക്കക്കാലത്ത് വീട്ടുകാരും ബന്ധുക്കളുമൊക്കെ കരുതിയത് വെറുമൊരു കൗതുക നോമ്പെന്നാണ്. കുറച്ചുകഴിഞ്ഞാല്‍ അവസാനിക്കുമെന്നാണ്. പക്ഷേ, അവരുടെ വിചാരങ്ങളെ അപ്പാടെ പിഴുതെടുത്തുകളഞ്ഞു പ്രഭാകരന്റെ നോമ്പിനോടുള്ള പ്രണയം. നോമ്പ് വെറുമൊരു പട്ടിണി കിടക്കലല്ലെന്ന് തിരിച്ചറിയുന്ന ആര്‍ക്കും നോമ്പിനോട് വല്ലാത്തൊരു പ്രണയം തോന്നും.
വളാഞ്ചേരിയില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുകയാണ് പ്രഭാകരന്‍. എന്നാലും ചെഗുവേര കള്‍ച്ചറല്‍ ഫോറത്തിന്റെ കീഴില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായുണ്ട്. 32 വര്‍ഷത്തിനിടെ അഞ്ചോ ആറോ നോമ്പ് മാത്രമാണ് മുടങ്ങിയിട്ടുള്ളത്.
1988 ലാണ് ആദ്യമായി നോമ്പെടുത്തു തുടങ്ങുന്നത്. ഒരു സുഹൃത്തുമായി ഇക്കാര്യം സംസാരിച്ചു. മൂന്നോ നാലോ ദിവസം നോമ്പെടുക്കാം എന്നിട്ട് എങ്ങനെയുണ്ടെന്നു നോക്കാമെന്നു പറഞ്ഞാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് എല്ലാ റമദാനിലും കൃത്യമായി നോമ്പ് എടുക്കും. മനസും ശരീരവും ശുദ്ധീകരിച്ചു പുതിയൊരു അനുഭൂതിയാണ് വ്രതം നല്‍കുന്നതെന്ന് പ്രഭാകരന്‍ പറയുന്നു. റമദാന്‍ വ്രതം നല്‍കുന്ന അനുഭൂതി ചെറുതല്ല. വിശപ്പും ദാഹവുമെല്ലാം മനസിലാക്കാനുള്ള അവസരമാണിത്. നോമ്പ് തുറക്കുമ്പോഴും ലഘുവായ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ. മിക്കപ്പോഴും സസ്യാഹാരം മാത്രമാകും റമദാനില്‍. ഇനി വരുന്ന കാലങ്ങളിലും ഒരു ദിവസം പോലും ഒഴിവാക്കാതെ റമദാന്‍വ്രതമെടുക്കുമെന്നാണ് പ്രഭാകരന്‍ പറയുന്നത്.
പതിവു പോലെ കഴിഞ്ഞ തവണയും പ്രഭാകരന്‍ സ്വന്തം വീട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തി. മന്ത്രി കെ.ടി. ജലീല്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, മുനീര്‍ ഹുദവി വിളയില്‍, ഡോ. ഹുസൈന്‍ രണ്ടത്താണി തുടങ്ങിയ പ്രമുഖരും ധാരാളം നാട്ടുകാരും ഇഫ്താറില്‍ പങ്കെടുത്തു. മഗ്‌രിബ് നിസ്‌കാരം നിര്‍വഹിച്ചത് പ്രഭാകരന്റെ വീട്ടില്‍ തന്നെയായിരുന്നു. പ്രഭാകരനും കുടുംബവും വിരിച്ച പായയില്‍ വിശ്വാസികള്‍ നിസ്‌കരിച്ചു. വളാഞ്ചേരി ടൗണ്‍ മസ്ജിദ് ഇമാം മുനീര്‍ ഹുദവി നിസ്‌കാരത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി.
തികച്ചും പരിസ്ഥിതി സൗഹാര്‍ദമായ ഇഫ്താറാണ് പ്രഭാക രന്‍ നടത്താറ്. പാള പ്ലേറ്റില്‍ വിഭവങ്ങള്‍ നല്‍കി, സ്റ്റീല്‍ ഗ്ലാസില്‍ നാരങ്ങ വെള്ളവും ജ്യൂസും തരിക്കഞ്ഞിയും. പത്തിരിയും ബിരിയാണിയുമെല്ലാം അതിഥികള്‍ക്കൊരുക്കി. എല്ലായിടത്തും ഓടിയെത്തി പ്രഭാകരനും കുടുംബവും. എന്താണോ ദൈവം ഉദ്ദേശിച്ചതും ലക്ഷ്യമിട്ടതും അതിന്റെ സാക്ഷാത്കാരമാണിതെന്നാണ് മന്ത്രി കെ.ടി. ജലീല്‍ ഇഫ്താറിനുശേഷം പറഞ്ഞത്. ഇങ്ങനെയാണ് വേണ്ടത്, ദൈവത്തെയും മനുഷ്യനെയും അടുത്തറിയാനും ഇടപഴകാനും ഇതു സഹായിക്കുമെന്നും മന്ത്രി എല്ലാവരോടുമായി പറഞ്ഞപ്പോള്‍ പ്രഭാകരന്‍ ഒരു നാടിന് മാത്രമല്ല, സ്‌നേഹവും കരുണയും മുഖമുദ്രയാക്കിയ ഒരു മതത്തിന് തന്നെ അഭിമാനമാവുകയായിരുന്നു.
ആയുസിന്റെ കിതാബിലെ ഓരോ ഏടുകളിലും പ്രഭാകരന്‍ തുന്നിച്ചേര്‍ക്കുന്ന നോമ്പിന്റെ മയില്‍പീലികള്‍ എന്നുമെന്നും സൂക്ഷിക്കുന്ന സ്‌നേഹമുള്ള ഒരു കുടുംബം കൂട്ടിനായുണ്ട്. അതാണ് പ്രഭാകരന്റെ വിജയത്തിന്റെയും സന്തോഷത്തിന്റെയും താക്കോല്‍. ി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago