പണിയെടുക്കാത്തവരും കൈക്കൂലിക്കാരുമായവരില്‍ ഭൂരിഭാഗവും ഇടതുപക്ഷ യൂനിയനില്‍പ്പെട്ടവര്‍: സി.എന്‍ ജയദേവന്‍ എം.പി
ഗുരുവായൂര്‍: സര്‍ക്കാര്‍ ജീവനക്കാരിലെ ദുഷ്പ്രഭുത്വത്തിനും അഴിമതിക്കുമെതിരെ ആഞ്ഞടിച്ച് സി.എന്‍ ജയദേവന്‍ എം.പി. ഗുരുവായൂര്‍ നഗരസഭയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം ഇടതു യൂണിയനുകളേയും വെറുതെ വിട്ടില്ല. പണിയെടുക്കാത്തവരും കൈക്കൂലിക്കാരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഇടതുപക്ഷ യൂണിയനില്‍പ്പെട്ടവരാണെന്നാണ് എം.പി.യുടെ വിമര്‍ശം. എല്‍.ഡി.എഫിന് മുദ്രവാക്യം വിളിച്ചാല്‍ പോര ആദര്‍ശം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഓഫിസുകളില്‍ എത്ര ഗൗരവമുള്ള ഫയലും അടുത്ത മേശപ്പുറത്തേക്ക്്് എത്താന്‍ ആറുമാസമെങ്കിലും വേണം. ഇത് ഉദ്യോഗസ്ഥദുഷ്പ്രഭുത്വമാണ്. എം.പിയായ തന്റെ മണ്ഡലത്തില്‍ ഒരു പാലം പണിയാന്‍ പണം അനുവദിച്ചു.
സ്‌ക്കൂളുകളുടെ വികസനത്തിന് 75 ലക്ഷം നല്‍കി. പക്ഷേ ആറുമാസമായി അതിന്റെ ഫയല്‍ കളക്ടറുടെ മേശപ്പുറത്തുനിന്നും നീങ്ങുന്നില്ല. പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നീട്ടുകയാണ്്. ആരാണ് ഇതൊക്കെ ഇനി ചെയ്യുക. ആര്‍ക്കും യാതൊരു ഉത്തരവാദിത്വവുമില്ല. എല്ലാം ശരിയാകണമെങ്കില്‍ ശരിയായവണ്ണം എല്ലാം പോകണമെന്നും എം.പി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."