HOME
DETAILS
MAL
10ന് രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണിവരെ ഹര്‍ത്താല്‍
backup
September 08 2018 | 07:09 AM
പാലക്കാട്: ക്രമാതീതമായ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന ഭാരതബന്ദിന്റെ ഭാഗമായി ജില്ലയില്‍ സെപ്തംബര്‍ 10ന് രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെ ഹര്‍ത്താല്‍ നടത്തുമെന്ന് ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ അറിയിച്ചു.
പാല്‍,പത്രം,ആശുപത്രി,വിവാഹം,മരണം തുടങ്ങിയ അവശ്യസംവിധാനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ വൈകീട്ട് എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."