ജാമിഅഃ ജൂനിയര്‍ കോളേജ് പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃ അറബിയ്യ യുടെ കീഴിലുള്ള അഫ്ലിയേറ്റഡ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കോഓര്‍ഡിനേഷന്‍ ഓഫ് ജാമിഅഃ ജൂനിയര്‍ കോളേജ് പൊതു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കുണ്ടൂര്‍ മര്‍ക്കസ് വിദ്യാര്‍ത്ഥി മുഹമ്മദ് റബിഹ് വി. ഒന്നാം റാങ്കും, ദാറുന്നജാത് വിദ്യാര്‍ത്ഥി മുഹമ്മദ് ജുനൈദ് എം.കെ, മുഹമ്മദ് മുബശിര്‍ എം എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് റാങ്കുകള്‍ നേടി.
സെക്കണ്ടറി വിഭാഗത്തില്‍ നിലമ്പൂര്‍ മര്‍ക്കസ് വിദ്യാര്‍ത്ഥികളായ സ്വാദിഖലി കെ. അദ്നാന് എ.കെ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് റാങ്കുകളും അല്ഹസനാത്ത് മാമ്പുഴ വിദ്യാര്‍ത്ഥി മുഹമ്മദ് ഫവാസ് ഇ. മൂന്നാം റാങ്കും നേടി.
യു.ജി സെക്കണ്ടറി വിഭാഗത്തില്‍ റാശിദ് പി. അല്‍ ഹസനാത്ത് അറബിക് കോളേജ് ഒന്നാം റാങ്കും ശുഹദാ കോളേജ് പുത്തനങ്ങാടി വിദ്യാര്‍ത്ഥി അമാനുദ്ദീന്‍ രണ്ടാം റാങ്കും മള്ഹറുല്‍ ഉലൂം കണ്ണമംഗലം വിദ്യാര്‍ത്ഥി സ്വഫ്വാന് പി.പി മൂന്നാം റാങ്കും നേടി.
യുജി ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ദാറുന്നജാത്ത് വിദ്യാര്‍ത്ഥികളായ ഉവൈസ് ഇ.കെ, ജാബിര്‍ പി. യഥാക്രമം ഒന്ന് രണ്ട് റാങ്കുകളും ഇമാം ഗസ്സാലി അക്കാഡമിയിലെ അഹ്മദ് ഫര്ഹാന് മൂന്നാം റാങ്കും നേടി.
അവലോകന യോഗം ഹംസ റഹ്്മനി കൊണ്ടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഉസ്മാന് ഫൈസി ഏറിയാട്, ടി.എച്ച് ദാരിമി ഏപ്പിക്കാട്, ഡോ. അബ്ദുറഹ്്മാന് ഫൈസി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."